പിസി ജോര്‍ജിനെ തിരികെ വിളിച്ചാല്‍ കൂട്ട രാജിയെന്ന് പ്രാദേശിക നേതൃത്വം

By Syndicated , Malabar News
pc george
പിസി ജോർജ്
Ajwa Travels

കോട്ടയം: പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കാനുള്ള നീക്കത്തിനെതിരെ യുഡിഎഫില്‍ കടുത്ത പ്രതിഷേധം. ഈരാറ്റുപേട്ടയിലെ പ്രാദേശിക നേതൃത്വമാണ് പിസി ജോര്‍ജിനെതിരെ രംഗത്ത് വന്നത്. പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കാനാണ് ശ്രമമെങ്കില്‍ രാജിവെക്കുമെന്ന് കോണ്‍ഗ്രസ് പൂഞ്ഞാര്‍ ബ്ളോക്ക് കമ്മിറ്റി പ്രസിഡണ്ട് നിസാര്‍ കുര്‍ബാനി വ്യക്‌തമാക്കി. തന്റെ കൂടെ നിരവധി നേതാക്കളും ചേരുമെന്ന് കുര്‍ബാനി പറഞ്ഞു

ജോര്‍ജ് മുന്നണിയില്‍ വന്ന് പൂഞ്ഞാറില്‍ മൽസരിച്ചാല്‍ റിബല്‍ സ്‌ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും 1987 ആവര്‍ത്തിക്കുമെന്നാണ് ഇവരുടെ നിലപാട്. അന്ന് കേരള കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയായി യുഡിഎഫില്‍ നിന്നുകൊണ്ട് പിസി ജോര്‍ജ് മൽസരിച്ചപ്പോള്‍ റിബല്‍ സ്‌ഥാനാര്‍ഥിയായി ജനതാദള്‍ നേതാവ് എന്‍എം ജോസഫിനെ നിര്‍ത്തിയിരുന്നു. ആ തിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജിനെ എന്‍എം ജോസഫ് പരാജയപ്പെടുത്തുകയും ചെയ്‌തു. ചരിത്രം വീണ്ടും ആവര്‍ത്തിക്കും എന്നാണ് പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കളുടെ മുന്നറിയിപ്പ്.

Read also: കെവിൻ വധക്കേസ് പ്രതിക്ക് മർദ്ദനമേറ്റ സംഭവം; സിറ്റി പോലീസ് കമ്മീഷണറോട് ഹാജരാകാൻ കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE