പാലക്കാട് വിതരണം ചെയ്‌തത്‌ 1000 പട്ടയങ്ങൾ

By News Desk, Malabar News

പാലക്കാട്: ജില്ലയിൽ പതിറ്റാണ്ടുകളായി ജീവിച്ചുവരുന്നവർക്ക് ഭൂമിയുടെ ഉടമസ്‌ഥാവകാശ രേഖ ലഭ്യമാക്കുന്ന പട്ടയവിതരണം സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വൻ ജനകീയ ആഘോഷമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറുദിന കർമപദ്ധതികളിൽ ഉൾപ്പെടുത്തി സംസ്‌ഥാനത്ത്‌ പൂർത്തിയാക്കിയ ഒട്ടേറെ പദ്ധതികളും പട്ടയവിതരണവും ഓൺലൈനായി ഉൽഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലയിൽ 1000 പട്ടയങ്ങളുടെ വിതരണോൽഘാടനം മന്ത്രി എകെ ബാലൻ നിർവഹിച്ചു. കെഎസ്‌ടി-115, എൽഎ-112, ലക്ഷം വീട് നാല് സെന്റ് പട്ടയം-121, ലാൻഡ് ട്രിബ്യൂണൽ പട്ടയം- 652 എന്നിങ്ങനെയാണ് നൽകിയത്. അഞ്ച് താലൂക്കുകളിലായി നടത്തിയ പരിപാടികളിൽ അതാത് എംഎൽഎമാർ പട്ടയവിതരണം നിർവഹിച്ചു.

കൂടാതെ വെള്ളിനേഴി, മണ്ണാർക്കാട്- 1 സ്‌മാർട് വില്ലേജ് ഓഫീസുകളുടെ ഉൽഘാടനവും നെൻമാറ, വല്ലങ്ങി, നെല്ലിയാമ്പതി, കോഴിപ്പതി, തരൂർ- 1, എരിമയൂർ- 1, തിരുവേഗപ്പുറ വില്ലേജ് ഓഫീസ്‌ കെട്ടിടങ്ങളുടെ നിർമാണ ഉൽഘാടനവും ഇതിനോടൊപ്പം നടന്നു.

Also Read: അധികാരത്തിൽ എത്തിയാൽ കേരളബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE