അതിതീവ്ര കോവിഡ് വൈറസ്; മഹാരാഷ്‌ട്രയിൽ 2 ജില്ലകളിൽ ലോക്ക്ഡൗൺ

By Team Member, Malabar News
mumbai covid
Representational image
Ajwa Travels

മുംബൈ : അതിതീവ്ര കോവിഡ് വൈറസിന്റെ സാനിധ്യം കണ്ടെത്തിയതോടെ മഹാരാഷ്‌ട്രയിലെ 2 ജില്ലകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മറാഠ്‌വാഡ മേഖലയിലെ നാന്ദേഡ്, ബീഡ് എന്നീ ജില്ലകളിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇന്ന് മുതൽ ഏപ്രിൽ 4ആം തീയതി വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കണക്കുകൾ മഹാരാഷ്‌ട്രയിൽ നിന്നുമാണ് റിപ്പോർട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം മാത്രം മഹാരാഷ്‌ട്രയിൽ 35,952 ആളുകൾക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കുകൾ ആണിത്. ഇതോടെ സംസ്‌ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷം പിന്നിട്ടു. കൂടാതെ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് 111 പേർ കൂടെ സംസ്‌ഥാനത്ത് മരിച്ചതോടെ ആകെ മരണസംഖ്യ 53,795 ആയി ഉയർന്നു.

പ്രതിദിന രോഗബാധ ഇതേ രീതിയിൽ തുടർന്നാൽ ഏപ്രിൽ ആദ്യം തന്നെ ചികിൽസയിൽ ഉള്ളവരുടെ എണ്ണം 3 ലക്ഷം കടക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. നിലവിൽ സംസ്‌ഥാനത്തെ ഭൂരിഭാഗം ആളുകളും വീടുകളിൽ ക്വാറന്റെയിനിൽ കഴിയുകയാണ്.

Read also : ബ്രസീലിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു; സ്‌ഥിതി ഗുരുതരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE