ലോക്ക്ഡൗണ്‍; ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ്

By Staff Reporter, Malabar News
ksrtc
Representational Image
Ajwa Travels

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി നാളെ മുതല്‍ പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ച് കെഎസ്ആര്‍ടിസി. ജില്ലകളിലെ മെഡിക്കല്‍ കോളേജുകളും ജനറല്‍ ആശുപത്രികളും കേന്ദ്രീകരിച്ചായിരിക്കും സര്‍വീസുകള്‍ നടത്തുക.

മുപ്പത് ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലുള്ള റൂട്ടുകളിലേക്കാണ് സര്‍വീസ് നടക്കുക. കൂടുതല്‍ സര്‍വീസുകള്‍ മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും നടത്തുകയെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ അറിയിച്ചു.

ബസുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദ്ദേശമുണ്ട്. അതേസമയം, നാളെ ലോക്ക്ഡൗണ്‍ തുടങ്ങുന്ന സാഹചര്യത്തില്‍ സംസ്‌ഥാനത്തുടനീളം കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്.

കോഴിക്കോട് നിന്നും 19, തൃശൂരില്‍ നിന്നും 40 അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തി. പാലക്കാട് ജില്ലയില്‍ വാളയാര്‍ ഉള്‍പ്പടെ 13 ചെക് പോസ്‌റ്റുകള്‍ വരെ സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും സര്‍വീസ് കൂട്ടി. എറണാകുളം ജില്ലയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസുകള്‍ ഇന്ന് സാധരണ നിലയില്‍ സര്‍വീസ് നടത്തും.

Read Also: സിദ്ദീക്ക് കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റി; ചികിൽസ ലഭിച്ചില്ലെന്ന് കുടുംബം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE