ഡെൽഹി: മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റി. ഭാര്യയെയോ അഭിഭാഷകനെയോ അറിയിക്കാതെയാണ് അദ്ദേഹത്തെ മഥുരയിലേക്ക് മാറ്റിയത്.
സിദ്ദീഖ് കാപ്പനെ നിർബന്ധപൂർവ്വം യുപി പോലീസ് ഡിസ്ചാർജ് ചെയ്യിപ്പിക്കുക ആയിരുന്നുവെന്ന് കാപ്പന്റെ കുടുംബം ആരോപിച്ചു. അദ്ദേഹത്തിന് കൃത്യമായ ചികിൽസ ലഭ്യമായില്ലെന്നും കുടുംബം പറയുന്നു.
എംയിസിലെ പരിശോധനയിൽ കാപ്പന് കോവിഡ് ബാധ സ്‌ഥിരീകരിച്ചിരുന്നു. എന്നാൽ നെഗറ്റീവ് ആയോ എന്ന് പരിശോധിക്കുക പോലും ചെയ്യാതെയാണ് ഇപ്പോൾ മഥുരയിലേക്ക് മാറ്റിയതെന്നും കാപ്പൻ പറഞ്ഞതായി ഭാര്യ വ്യക്‌തമാക്കി.
ഏപ്രിൽ 30നാണ് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് മഥുര ജയിലിൽ കഴിഞ്ഞിരുന്ന സിദ്ദീഖ് കാപ്പനെ ഡെൽഹിയിലെ എയിംസിലേക്ക് ചികിൽസക്കായി മാറ്റിയത്. ഇപ്പോൾ വീണ്ടും കാപ്പനെ മഥുര ജയിലിലേക്ക് തന്നെ മാറ്റിയിരിക്കുകയാണ്.
Read Also: രാജ്യത്തെ വാക്‌സിനേഷൻ ദ്രുതഗതിയിൽ പൂർത്തിയാക്കണം; പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്