കാട്ടാനയ്‌ക്കും കുട്ടിയാനയ്‌ക്കും പാളം കടക്കാൻ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റുമാർ; വീഡിയോ വൈറലാകുന്നു

By Desk Reporter, Malabar News
Ajwa Travels

കൊൽക്കത്ത: കാട്ടാനയ്‌ക്കും കുട്ടിയാനയ്‌ക്കും പാളം കടക്കാൻ ട്രെയിൻ നിർത്തി, അവ പോകുന്നതുവരെ കാത്തു നിന്ന് ലോക്കോ പൈലറ്റുമാർ. പശ്‌ചിമ ബംഗാളിൽ നിന്നുള്ള ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം വൈറൽ ആയിക്കഴിഞ്ഞു. അലിപൂര്‍ദ്വാര്‍ ഡിവിഷന്‍ ഓഫ് നോര്‍ത്ത് ഈസ്‌റ്റ് ഫ്രോന്‍ടിയര്‍ റെയില്‍വേയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

റെയില്‍പ്പാളത്തില്‍ ആനയെ കണ്ട് ട്രെയിന്‍ പതുക്കെ നിര്‍ത്തുന്ന രണ്ട് ലോക്കോപൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണം വീഡിയോയിൽ കേൾക്കാം. എമര്‍ജന്‍സി ബ്രേക്കിംഗ് സംവിധാനം ഉപയോഗിച്ചാണ് ട്രെയിന്‍ നിര്‍ത്തിയതെന്ന് ട്വീറ്റിൽ വ്യക്‌തമാക്കുന്നു.

പശ്‌ചിമ ബംഗാളിലെ രാജാ ഭട്ട് ഖാവയ്‌ക്കും അലിപൂര്‍ദ്വാര്‍ ജങ്ഷനും ഇടയിലാണ് സംഭവം നടന്നത്. നിരവധിപ്പേരാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വനത്തിന് സമീപത്തൂടെയുള്ള പാതയില്‍ പോകുമ്പോള്‍ നിയമങ്ങള്‍ പാലിക്കുന്ന ചിലരെങ്കിലുമുണ്ടല്ലോയെന്ന അഭിനന്ദനമാണ് ലോക്കോ പൈലറ്റുമാര്‍ക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

രണ്ട് വര്‍ഷം മുന്‍പ് ഇതേപാതയില്‍ കാട്ടാനയെ ട്രെയിന്‍ തട്ടിയത് വലിയ വിവാദമായിരുന്നു. ആനയെ ഇടിച്ച് സിലിഗുരി ദുബ്രി ഇന്‍റര്‍സിറ്റി എക്‌സ്​പ്രസിന്‍റെ എന്‍ജിന്‍ തകര്‍ന്നിരുന്നു. പിന്‍കാലില്‍ പരിക്കേറ്റ ആന പാളത്തിലൂടെ ഇഴഞ്ഞ് നീങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പരിക്കേറ്റ ആന പിന്നീട് ചരിഞ്ഞു.

Also Read:  കുഞ്ഞിന് ചികിൽസ തേടി തള്ളപ്പൂച്ച ആശുപത്രിയിൽ; പരിചരിച്ച് ഡോക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE