പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. ദേശീയപാത മുണ്ടൂർ കാഞ്ഞിക്കുളത്ത് ഇന്ന് പുലർച്ചെ 5.45ഓടെയാണ് സംഭവം. ഡ്രൈവർ തിരൂർക്കാട് സ്വദേശി നാസർ (29) ആണ് മരിച്ചത്.
കണ്ടെയ്‌നർ ലോറിയും മറ്റൊരു ലോറിയുമാണ് കൂട്ടിയിടിച്ചത്. പിന്നാലെ തീ ആളിക്കത്തുകയായിരുന്നു. അഗ്‌നിരക്ഷാസേന എത്തി തീ അണച്ച ശേഷമാണ് നാസറിനെ പുറത്തെടുത്തത്. കണ്ടെയ്‌നർ ലോറിയുടെ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം



































