കോഴിക്കോട് നന്തിയിൽ നിയന്ത്രണം വിട്ട ലോറി പോസ്‌റ്റിൽ ഇടിച്ചു; 3 പേർക്ക് പരിക്ക്

By Staff Reporter, Malabar News
accident-nandhi
Representational Image
Ajwa Travels

കൊയിലാണ്ടി: തിക്കോടി നന്തി പഴയ ടോൾ ബൂത്തിന് സമീപം നിയന്ത്രണം വിട്ട ലോറി ഇലക്‌ട്രിക്‌ പോസ്‌റ്റിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെയാണ് കെഎൽ-593616 എന്ന നമ്പറിലുള്ള ലോറി നിയന്ത്രണം വിട്ട് റോഡരികിലുള്ള ഇലക്‌ട്രിക്‌ പോസ്‌റ്റിൽ ഇടിച്ചത്. ലോറിയിൽ ഉണ്ടായിരുന്ന 3 പേരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി പോലീസ് അപകടം നടന്ന സ്‌ഥലത്തെത്തി.

ഇടിയുടെ ആഘാതത്തിൽ രണ്ട് ഇലക്‌ട്രിക്‌ പോസ്‌റ്റുകൾ പൂർണമായും തകർന്നു. ഇതോടെ പ്രദേശത്തെ വൈദ്യുതി വിതരണം താറുമാറിലായി. രാവിലെ മുതൽ മേഖലയിലെ പലയിടത്തും വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. വൈകീട്ട് അഞ്ച്‌ മണിയോടെ മാത്രമേ തകരാർ പരിഹരിച്ച് വൈദ്യുതി വിതരണം സാധാരണ നിലയിലാക്കാൻ കഴിയൂവെന്ന് കെഎസ്ഇബി ഉദ്യോഗസ്‌ഥർ അറിയിച്ചു.

Read Also: വരും ദിവസങ്ങളിൽ മഴ കനത്തേക്കും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE