ആനങ്ങാടി റെയിൽവേ ഗേറ്റിൽ ലോറി കുടുങ്ങി; ഗതാഗതം തടസപ്പെട്ടു

By News Desk, Malabar News
Lorry stuck at Anangadi railway gate; Traffic block
Ajwa Travels

വള്ളിക്കുന്ന്: ആനങ്ങാടി റെയിൽവേ ഗേറ്റിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി 8 മണിക്കൂറിൽ അധികം ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇന്നലെ രാവിലെ ആറോടെയാണ് ഗേറ്റ് കടക്കുമ്പോൾ ലീഫ് പൊട്ടി ലോറി കുടുങ്ങിയത്. ഇതോടെ കോട്ടക്കടവ് വഴി കോഴിക്കോട്- പരപ്പനങ്ങാടി റൂട്ടിൽ ബസ് ഗതാഗതവും ഭാഗികമായി. ഗേറ്റിൽ അശാസ്‌ത്രീയ ഓട നിർമാണം മൂലമുണ്ടായ കയറ്റിറക്കം ആണ് കണ്ടെയ്‌നർ കുടുങ്ങി ലീഫ് പൊട്ടാനിടയാക്കിയത്.

ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ ലോറിയുടെ ഇരുവശത്തുകൂടി കടന്നുപോയി. ഉച്ച കഴിഞ്ഞാണ് ലോറി നീക്കം ചെയ്യാനായത്. ഇന്നു നടക്കുന്ന റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണിയുടെ ഭാഗമായി റോഡ് നിരപ്പാക്കി വാഹനഗതാഗതം സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Also Read: തിരുവനന്തപുരം നഗരസഭയിലെ ഫണ്ട് തിരിമറി; അന്വേഷണം നടത്തണമെന്ന് ആവശ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE