ന്യൂനമർദ്ദം ചുഴലിക്കാറ്റാവും; കേരളത്തിൽ 5 ദിവസം മഴയ്‌ക്ക് സാധ്യത

By Staff Reporter, Malabar News
Heavy rain In Thrissur
Representational Image
Ajwa Travels

തിരുവനന്തപുരം: കേരളത്തില്‍ അഞ്ച് ദിവസം വേനല്‍ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദം തിങ്കളാഴ്‌ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ശക്‌തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഉണ്ടാവുന്ന ചുഴലിക്കാറ്റ് കാരണം സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട വേനല്‍ മഴ തുടരാന്‍ സാധ്യതയുണ്ട്. അതേസമയം ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയാല്‍ ശ്രീലങ്ക നിര്‍ദ്ദേശിച്ച ‘അസാനി’ എന്ന പേരിലാകും അറിയപ്പെടുക. ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റാവും അസാനി എന്നാണ് റിപ്പോർട്ടുകൾ.

Read Also: കേരളത്തിൽ വികസനത്തെ എതിർക്കുന്ന ഒരു കൂട്ടായ്‌മ രൂപപ്പെടുന്നു; കാനം രാജേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE