എം ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

By Web Desk, Malabar News
M-Shivashankar_2020-Oct-19
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ. സസ്‍പെൻഷൻ കാലാവധി തീർന്നതോടെയാണ് ശിവശങ്കറിനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാർശ ചെയ്‌തത്‌.

മുഖ്യമന്ത്രി പിണറായി വിജയനാണ് ശിവശങ്കറിനെ തിരിച്ചെടുക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണകടത്തുകേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്നാണ് ശിവശങ്കറിനെ സസ്‍പെൻഡ് ചെയ്‌തത്‌. ആദ്യ സസ്‍പെൻഷന്റെ കാലാവധി 2021 ജൂലൈ 15ന് ആണ് അവസാനിച്ചത്. ഇതിന് മുൻപായി പുതിയ കാരണം ചൂണ്ടിക്കാട്ടി സസ്‍പെൻഷൻ 6 മാസത്തേക്ക് നീട്ടുകയായിരുന്നു.

Also Read: ഫ്രാന്‍സില്‍ പുതിയ കോവിഡ് വകഭേദം സ്‌ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE