കേരള-ലക്ഷദ്വീപ് സന്ദർശനം; ഉപരാഷ്‌ട്രപതി ഇന്ന് കൊച്ചിയിൽ

By Team Member, Malabar News
M Venkaiah Naidu At Kochi Today For Kerala Lakshadweep Visit
Ajwa Travels

തിരുവനന്തപുരം: ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു ഇന്ന് കൊച്ചിയിൽ എത്തും. കേരള- ലക്ഷദ്വീപ് സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഇന്ന് കൊച്ചിയിൽ എത്തുന്നത്. കൊച്ചി നാവിക സേന വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം ലക്ഷദ്വീപിലെ അഗത്തിയിലേക്കാണ് ആദ്യം പോകുന്നത്.

ലക്ഷദ്വീപിലെ കടമത്ത്, ആന്ദ്രോത്ത് ദ്വീപുകളിലുള്ള ആർട്സ്‌ ആൻഡ് സയൻസ് കോളേജുകളുടെ ഉൽഘാടനം ശനിയാഴ്‌ച ഉപരാഷ്‌ട്രപതി നിർവഹിക്കും. തുടർന്ന് ഞായറാഴ്‌ചയോടെ വീണ്ടും കൊച്ചിയിൽ മടങ്ങിയെത്തുന്ന അദ്ദേഹം ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന വിമാനവാഹിനിക്കപ്പലായ വിക്രാന്ത് സന്ദർശിക്കും.

തിങ്കളാഴ്‌ച കോട്ടയത്തെ മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സിഎംഐ-സിഎംസി സംഘടിപ്പിക്കുന്ന സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറയുടെ 150ആം ചരമവാർഷിക ചടങ്ങിൽ മുഖ്യാതിഥിയാകും. തുടർന്ന് കൊച്ചിയിൽ മടങ്ങിയെത്തുന്ന അദ്ദേഹം എറണാകുളത്തും വിവിധ ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാണ് മടങ്ങുക.

Read also: കസ്‌തൂരി രംഗൻ റിപ്പോർട്; കരട് വിജ്‌ഞാപന കാലാവധി ഇന്ന് അവസാനിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE