ത്രിരാഷ്‌ട്ര പര്യടനം നടത്തുന്ന ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു ഗാബോണിൽ

By Team Member, Malabar News
M Venkaiah Naidu At Gabon For Visit
Ajwa Travels

ന്യൂഡെൽഹി: ത്രിരാഷ്‌ട്ര പര്യടനം നടത്തുന്ന ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു ഗാബോണിൽ എത്തി. ഗാബോണീസ് പ്രധാനമന്ത്രി റോസ് ക്രിസ്‌റ്റ്യനെ ഒസുക്ക റപോണ്ട ഉപരാഷ്‌ട്രപതിയെയും, ഭാര്യ ഉഷ നായിഡുവിനെയും സ്വീകരിച്ചു. ഗാബോണീസ് പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ച നടത്തുന്ന ഉപരാഷ്‌ട്രപതി, പ്രസിഡന്റ് അലി ബോൻഗോ ഒൻഡിംബ എന്നിവരുമായും കൂടിക്കാഴ്‌ച നടത്തും.

ഗാബോണിൽ സന്ദർശനം നടത്തുന്നതിന് പിന്നാലെ അദ്ദേഹം സെനഗൽ, ഖത്തർ എന്നീ രാജ്യങ്ങളും സന്ദർശിക്കും. കൂടാതെ നിരവധി ഉഭയകക്ഷി കരാറുകളിൽ അദ്ദേഹം ഒപ്പുവെക്കുകയും ചെയ്യും. ഈ മൂന്ന് രാജ്യങ്ങളും സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ ഉപരാഷ്‌ട്രപതിയാണ് വെങ്കയ്യ നായിഡു.

നാളെ മുതൽ വെള്ളിയാഴ്‌ച വരെയാണ് സെനഗലിൽ അദ്ദേഹം സന്ദർശനം നടത്തുക. തുടർന്ന് ജൂൺ നാല് മുതൽ ഏഴ് വരെയാണ് ഖത്തർ സന്ദർശനം. മൂന്ന് രാജ്യങ്ങളിലെയും ഇന്ത്യൻ സമൂഹത്തെയും ഉപരാഷ്‌ട്രപതി അഭിസംബോധന ചെയ്യുമെന്ന് അധികൃതർ വ്യക്‌തമാക്കി.

Read also: അധ്യാപികയെ കഴുത്തറുത്ത് കൊന്ന കേസ്; ശിക്ഷാ വിധി ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE