ത്രിരാഷ്‍ട്ര സന്ദര്‍ശനം; ഉപരാഷ്‍ട്രപതി ജൂണ്‍ നാലിന് ഖത്തറിലെത്തും

By News Bureau, Malabar News
M Venkaiah Naidu
Ajwa Travels

ദോഹ: ത്രിരാഷ്‍ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഉപരാഷ്‍ട്രപതി വെങ്കയ്യ നായിഡു ജൂണ്‍ നാലിന് ഖത്തറിൽ എത്തും. ഖത്തറിന് പുറമെ ഗാബോണ്‍, സെനഗള്‍ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയിലാണ് ഇക്കാര്യം അറിച്ചിരിക്കുന്നത്.

മേയ് 30 മുതല്‍ ജൂണ്‍ ഏഴ് വരെയാണ് ഉപരാഷ്‍ട്രപതിയുടെ ത്രിരാഷ്‍ട്ര സന്ദര്‍ശനം നിശ്‌ചയിച്ചിരിക്കുന്നത്. ജൂണ്‍ നാലിന് അദ്ദേഹം ഖത്തറിലെത്തും. ഇതാദ്യമായാണ് വെങ്കയ്യ നായിഡു ഖത്തര്‍ സന്ദര്‍ശിക്കുന്നത്.

ഇന്ത്യയും ഖത്തറും തമ്മില്‍ നയതന്ത്ര ബന്ധം സ്‌ഥാപിച്ചതിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ കൂടി ഭാഗമായാണ് ഉപരാഷ്‍ട്രപതിയുടെ സന്ദര്‍ശനം. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പരസ്‍പര സഹകരണം കൂടുതല്‍ ശക്‌തമാക്കുന്നതിനുള്ള ഉന്നതതല ചര്‍ച്ചകള്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് നടക്കും.

കൂടാതെ ഖത്തറിലെ നിരവധി ഉന്നത വ്യക്‌തിത്വങ്ങളുമായും വ്യാപാരികളുമായും ഉപരാഷ്‍ട്രപതി ചര്‍ച്ച നടത്തും. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെയും അദ്ദേഹം അഭിസംബോധന ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്‍താവനയിൽ പറയുന്നു.

Most Read: കശ്‌മീർ വിഷയത്തിലെ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ വ്യവസ്‌ഥവെച്ച് പാകിസ്‌ഥാന്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE