കശ്‌മീർ വിഷയത്തിലെ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ വ്യവസ്‌ഥവെച്ച് പാകിസ്‌ഥാന്‍

By News Bureau, Malabar News
Ajwa Travels

ശ്രീനഗർ: കശ്‌മീർ വിഷയത്തില്‍ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ വ്യവസ്‌ഥ വച്ച് പാകിസ്‌ഥാന്‍. സമാധാന ചര്‍ച്ചകള്‍ തുടരണമെങ്കില്‍ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി പുനഃസ്‌ഥാപിക്കണമെന്ന് പാകിസ്‌ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്‌തമാക്കി.

ഷഹബാസ് ഷെരീഫിന്റെ ആദ്യ പൊതുസഭയിലാണ് ജമ്മു കശ്‌മീര്‍ വിഷയം പാക് പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. ചര്‍ച്ചകള്‍ പുനഃരാരംഭിക്കണമെങ്കിലും ഏഷ്യയില്‍ സമാധാനം പുനഃരാരംഭിക്കണമെങ്കിലും ആര്‍ട്ടിക്കിള്‍ 370 പുനഃസ്‌ഥാപിക്കണമെന്നാണ് ഷഹബാസ് ഷെരീഫിന്റെ ആവശ്യം.

ജമ്മു കശ്‌മീരില്‍ സമാധാനം പുനഃസ്‌ഥാപിക്കണമെന്നതില്‍ പാകിസ്‌ഥാനും താൽപര്യമുണ്ട്. അതിനുള്ള വ്യവസ്‌ഥയായാണ് ജമ്മു കശ്‌മീര്‍ വിഷയം പാക് പ്രധാനമന്ത്രി ഉന്നയിച്ചിരിക്കുന്നത്.

2019 ഓഗസ്‍റ്റിലാണ് കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്.

Most Read: വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ പിതാവ് കസ്‌റ്റഡിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE