അധ്യാപികയെ കഴുത്തറുത്ത് കൊന്ന കേസ്; ശിക്ഷാ വിധി ഇന്ന്

By Trainee Reporter, Malabar News
Teacher beheaded order
Representational Image
Ajwa Travels

കാസർഗോഡ്: പുലിയന്നൂരിലെ റിട്ട. അധ്യാപികയെ കഴുത്തറുത്ത് കൊന്ന കേസിൽ ശിക്ഷാ വിധി ഇന്ന്. കേസിൽ രണ്ട് പ്രതികൾ കുറ്റക്കാരെന്ന് തിങ്കളാഴ്‌ച കോടതി വിധിച്ചിരുന്നു. അള്ളാറാട് വീട്ടിൽ അരുൺ, പുതിയവീട്ടിൽ വിശാഖ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. രണ്ടാം പ്രതി റിനീഷിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.

കാസർഗോഡ് ജില്ലാ കോടതി ജഡ്ജിയാണ് വിധി പറഞ്ഞത്. 2017 നവംബർ 13ന് ആണ് പുലിയന്നൂരിലെ റിട്ട. അധ്യാപിക പിവി ജാനകി കൊല്ലപ്പെട്ടത്. സംഭവം നടന്ന നാലര വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്. അധ്യാപിക പഠിപ്പിച്ച വിദ്യാർഥികളാണ് പ്രതികൾ. ഇവർക്ക് പരമാവധി ശിക്ഷ വിധിക്കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം.

സ്വർണവും പണവും അപഹരിക്കാൻ മൂന്നംഗ സംഘം കൊല നടത്തുക ആയിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. മുഖംമൂടി ധരിച്ചു കവർച്ചക്കെത്തിയ സംഘം ജാനകിയെ കഴുത്തറുത്ത് കൊല്ലുകയും ഭർത്താവ് കെ കൃഷ്‌ണനെ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്‌തിരുന്നു. 17 പവൻ സ്വർണവും 92,000 രൂപയും പ്രതികൾ വീട്ടിൽ നിന്ന് മോഷ്‌ടിച്ചിരുന്നു.

അന്വേഷത്തിന് ഒടുവിൽ പ്രദേശവാസികളായ റെനീഷ്, അരുൺ, വൈശാഖ് എന്നിവരെ പോലീസ് പിടികൂടി. ഒന്നാംപ്രതി വൈശാഖിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ സ്വർണം വിൽപ്പന നടത്തിയ ബിൽ ആണ് അന്വേഷണത്തിൽ വഴിത്തിരിവായത്. 2019 ഡിസംബറിൽ തന്നെ വിചാരണ പൂർത്തിയായെങ്കിലും ജഡ്ജിമാർ മാറിയതും കോവിഡ് പ്രതിസന്ധിയും കാരണം വിധി പറയൽ മാറ്റിവെക്കുകയായിരുന്നു.

Most Read: സംസ്‌ഥാനത്ത്‌ ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE