മഅ്ദിന്‍ അക്കാദമി റിപ്പബ്ളിക് ദിനാഘോഷം; ഭരണഘടനയുടെ അന്തസത്ത ഉയര്‍ത്തിപിടിക്കണം

By Desk Reporter, Malabar News
Ma'din Academy Republic Day Celebration_2021
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പതാക ഉയര്‍ത്തുന്നു
Ajwa Travels

മലപ്പുറം: ഭാരതത്തിന്റെ ഭരണഘടനയുടെ അന്തസത്ത ഉയര്‍ത്തിപിടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഭരണാധികാരികളില്‍ നിന്നും ഭരണീയരില്‍ നിന്നും ഉണ്ടാവേണ്ടതെന്നും രാജ്യത്തിന്റെ മതേതരത്വവും മതസൗഹാര്‍ദവും ഊട്ടി ഉറപ്പിക്കുന്നതാവണം ഓരോ റിപ്പബ്ളിക് ദിനമെന്നും സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി.

റിപ്പബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.

മഅ്ദിന്‍ അക്കാദമി ചെയര്‍മാനും കേരളാ മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറിയുമായ ഖലീല്‍ അല്‍ ബുഖാരി ദേശീയ പതാക ഉയര്‍ത്തിയാണ് ആഘോഷ പരിപാടികളുടെ ഉൽഘാടനം നിർവഹിച്ചത്. റിപ്പബ്ളിക് ദിന ഗാനശില്‍പ്പത്തിന് ഹബീബ് സഅദി മൂന്നിയൂര്‍, ഹാഫിള് മുബശിര്‍ പെരിന്താറ്റിരി, അസദ് പൂക്കോട്ടൂര്‍, അര്‍ശഖ് വലിയോറ എന്നിവര്‍ നേതൃത്വം നല്‍കി.

Ma'din Academy Republic Day_2021
മഅ്ദിന്‍ ചെയര്‍മാന്‍ റിപ്പബ്ളിക് ദിന സന്ദേശം നല്‍കുന്നു

മഅ്ദിന്‍ പബ്ളിക് സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥികളുടെ നേതൃത്വത്തില്‍ രോഗികള്‍ക്ക് വീല്‍ചെയര്‍, വാട്ടര്‍ബെഡ് എന്നിവ കൈമാറിയത് റിപ്പബ്ളിക് ദിന പരിപാടിയെ ശ്രദ്ധേയമാക്കി.

മഅ്ദിന്‍ പബ്ളിക് സ്‌കൂള്‍ സീനിയര്‍ പ്രിന്‍സിപ്പള്‍ ഉണ്ണിപ്പോക്കര്‍, അക്കാദമിക് ഡയറക്‌ടർ മുഹമ്മദ് നൗഫല്‍ കോഡൂര്‍, പ്രിന്‍സിപ്പള്‍ സൈതലവിക്കോയ കൊണ്ടോട്ടി, സമീര്‍ എ ഹമീദ്, ഏബ്ള്‍ വേള്‍ഡ് ഡയറക്‌ടർ അസ്രത്ത്, മഅ്ദിന്‍ ഡിസ്‌റ്റന്‍സ് എജ്യുക്കേഷന്‍ ഡയറക്‌ടർ അബ്‌ദുല്ലത്തീഫ് പൂവ്വത്തിക്കല്‍ എന്നിവര്‍ സംസാരിച്ചു.

Most Read: ഓൺലൈൻ ചൂതാട്ടം; നടൻ അജുവർഗീസ് ഉൾപ്പടെയുള്ള താരങ്ങൾക്ക് ഹൈക്കോടതി നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE