മഹാരാഷ്‍ട്ര മന്ത്രി ആദിത്യ താക്കറെക്ക് കോവിഡ്

By Syndicated , Malabar News
aditya
Ajwa Travels

മുംബൈ: മഹാരാഷ്‍ട്ര ടൂറിസം-പരിസ്‌ഥിതി മന്ത്രി​ ആദിത്യ താക്കറെക്ക്​ കോവിഡ് സ്‌ഥിരീകരിച്ചു. ചെറിയ രീതിയിലു​ള്ള രേഗലക്ഷണങ്ങൾ ഉള്ളതായും കോവിഡ്​ പോസിറ്റീവായെന്നും ട്വിറ്ററിലൂടെയാണ്​ ആദിത്യ അറിയിച്ചത്​. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകനാണ് ആദിത്യ.

താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ കോവിഡ് പരിശോധനക്ക്​ വിധേയമാകണമെന്നും കോവിഡിനെതിരായ പ്രതിരോധമാർഗങ്ങൾ തുടർന്നും സ്വീകരിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യർഥിച്ചു.

രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്​ഥാനമാണ്​ മഹാരാഷ്​ട്ര. ശനിയാഴ്‌ച മാത്രം 27,126 പുതിയ കേസുകൾ മഹാരാഷ്‌ട്രയിൽ​ റിപ്പോർട്​ ചെയ്‌തിരുന്നു.

Read also: മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ പോലീസ് കമ്മീഷണറുടെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE