എസ്എസ്എല്‍സി, പ്‌ളസ് 2 പരീക്ഷ; മുന്‍തൂക്കം നല്‍കേണ്ട പാഠഭാഗങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കും

By Team Member, Malabar News
ss;c exam
Representational image
Ajwa Travels

തിരുവനന്തപുരം : ഇത്തവണത്തെ എസ്എസ്എല്‍സി, പ്‌ളസ് 2 പരീക്ഷകളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കി പഠിക്കേണ്ട പാഠഭാഗങ്ങള്‍ ഏതൊക്കെയെന്ന് ഇന്ന് പ്രസിദ്ധീകരിക്കും. ഈ പാഠഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും കൂടുതല്‍ ചോദ്യങ്ങളും ഉണ്ടാകുക. മുൻ‌തൂക്കം നൽകുന്ന പാഠഭാഗങ്ങളുടെ ലിസ്‌റ്റ് തയ്യാറാക്കുന്നതിനായി എന്‍സിഇആര്‍ടിയുടെ നേതൃത്വത്തില്‍ വിഷയാടിസ്‌ഥാനത്തിലുള്ള ശില്‍പശാലകള്‍ നടന്നിരുന്നു.

ഏകദേശം 40 ശതമാനം പാഠഭാഗങ്ങളാണ് കൂടുതല്‍ ശ്രദ്ധ നല്‍കി പഠിക്കേണ്ടവ. ഇവയില്‍ നിന്നായിരിക്കും കൂടുതല്‍ ചോദ്യങ്ങളും ചോദിക്കുന്നത്. കൂടാതെ ഉത്തരം നല്‍കേണ്ട ചോദ്യങ്ങളുടെ ഇരട്ടി ചോദ്യങ്ങള്‍ ഇത്തവണത്തെ ചോദ്യപ്പേപ്പറില്‍ ഉണ്ടാകും. ഇവയില്‍ നിന്നും തിരഞ്ഞെടുത്ത് വിദ്യാര്‍ഥികള്‍ക്ക് ഉത്തരം നല്‍കാവുന്നതാണ്.

എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നതിനായി ജനുവരി ആദ്യവാരത്തില്‍ തന്നെ പരീക്ഷാഭവനില്‍ ഇതുമായി ബന്ധപ്പെട്ട ശിൽപശാല നടക്കും. അതുപോലെ നാളെ മുതല്‍ സ്‌കൂളുകളില്‍ എത്തുന്ന എസ്എസ്എല്‍സി, പ്‌ളസ് 2 കുട്ടികള്‍ക്കായി മാതൃക ചോദ്യപ്പേപ്പര്‍ നല്‍കും. കൂടുതല്‍ ശ്രദ്ധ നല്‍കി പേടിക്കേണ്ട പാഠഭാഗങ്ങളെ മുന്‍നിര്‍ത്തിയുള്ള ചോദ്യപ്പേപ്പറുകള്‍ ആയിരിക്കും നല്‍കുക. ഇവയുമായി ബന്ധപ്പെട്ട റിവിഷനുകളായിരിക്കും നാളെ മുതല്‍ സ്‌കൂളുകളില്‍ നടക്കുന്നത്.

Read also : തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്ന ഭാരവാഹികളെ ഒഴിവാക്കാൻ നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE