കൊച്ചിൻ ഷിപ്പ്‌യാർഡിൽ വൻ സുരക്ഷാവീഴ്‌ച; അഫ്‌ഗാൻ സ്വദേശി ആൾമാറാട്ടം നടത്തി ജോലി ചെയ്‌തു

By Desk Reporter, Malabar News
Major security breach at Cochin Shipyard
Ajwa Travels

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ വൻ സുരക്ഷാ വീഴ്‌ച. ആൾമാറാട്ടം നടത്തി കരാർ ജോലി ചെയ്‌തിരുന്ന അഫ്‌ഗാൻ സ്വദേശി പിടിയിലായി. അസം സ്വദേശിയെന്ന പേരിലാണ് ഇയാൾ സ്വകാര്യ ഏജൻസിയുടെ കരാർ തൊഴിലാളിയായി എത്തിയത്.

അസം സ്വദേശിയായ അബ്ബാസ് ഖാൻ എന്നയാളുടെ പേരിലുള്ള ഐഡി കാർഡ് ആണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. ജോലി ചെയ്‌ത്‌ ഇയാൾ മടങ്ങിപ്പോയതിന് ശേഷമാണ് വിവരം പുറത്തറിഞ്ഞത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികളാണ് സംഭവം ആൾമാറാട്ടമാണെന്നും പ്രതി അഫ്‌ഗാൻ സ്വദേശിയാണെന്നും പറഞ്ഞത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കൊൽക്കത്തയിൽ വെച്ച് ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.

Most Read:  ഓക്‌സിജന്‍ ക്ഷാമത്തിൽ കോവിഡ് രോഗികളാരും മരിച്ചിട്ടില്ലെന്ന് കേന്ദ്രം; നേരിടാനൊരുങ്ങി പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE