സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതം പ്രമേയമാകുന്ന ‘മേജര്‍’; റിലീസ് ജൂലായ് 2ന്

By Staff Reporter, Malabar News
major-the movie
Ajwa Travels

സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ജീവിതം പ്രമേയമാകുന്ന സിനിമയായ ‘മേജര്‍‘ റിലീസ് ഡേറ്റ് പുറത്തുവിട്ടു. അദിവി ശേഷ് നായകനാകുന്ന ഈ ചിത്രം വരുന്ന ജൂലായ് രണ്ടിനാണ് തീയറ്ററുകളിൽ എത്തുന്നത്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പോസ്‌റ്ററുകൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

നായകൻ ശേഷ് പുറത്തുവിട്ട മേക്ക് ഓവറും ഏറെ ശ്രദ്ധ നേടിയിരുന്നു. മഹേഷ് ബാബുവാണ് റിലീസ് തീയതി പുറത്തുവിട്ടത്. ചിത്രം മികച്ചൊരു അനുഭവം ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശശി ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സോണി പിക്ചേഴ്‍സ് ഫിലിം ഇന്ത്യ, മഹേഷ് ബാബുവിന്റെ ജിഎംബി എന്റർടൈൻമെന്റ്, എ പ്ളസ് എസ് മൂവീസ് എന്നിവ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സന്ദീപ് ഉണ്ണികൃഷ്‍ണനെ രാജ്യം അശോകചക്ര നല്‍കി ആദരിച്ചിരുന്നു. മുംബൈയില്‍ 2008 നവംബര്‍ 26ന് ആയിരുന്നു പാക്കിസ്‌ഥാൻ ഭീകരവാദ സംഘടനയായ ലക്ഷര്‍-ഇ-തൊയ്‍ബ ആക്രമണം നടത്തിയത്. മുംബൈ താജ് ഹോട്ടലിൽ ബന്ദിയാക്കപ്പെട്ടവരെ മോചിപ്പിക്കവെയാണ് എൻഎസ്‌ജി കമാൻഡോയായ മേജർ സന്ദീപ് ഉണ്ണികൃഷ്‌ണൻ വെടിയേറ്റ് മരിച്ചത്.

Read Also: ഐഎഫ്എഫ്‌കെ; ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഷീന്‍ ലുക് ഗൊദാര്‍ദിന്, രജിസ്‌ട്രേഷന്‍ 30 മുതല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE