ബൈക്കിലെത്തി മാല മോഷണം; കള്ളനെ കയ്യോടെ പൊക്കി മലയാളി വനിതകൾ

By News Desk, Malabar News
arrest
Ajwa Travels

അസൻസോൾ: ബൈക്കിലെത്തി മാല പൊട്ടിച്ച കള്ളനെ കയ്യോടെ പിടികൂടി മലയാളി വനിതാ ആർപിഎസ്‌എഫ് ഉദ്യോഗസ്‌ഥർ. ബംഗാളിലെ അസൻസോളിൽ റെയിൽവേ പ്രൊട്ടക്ഷൻ സ്‌പെഷ്യൽ ഫോഴ്‌സ്‌ (ആർപിഎസ്‌എഫ്) കോൺസ്‌റ്റബിൾമാരായ റോണിമോൾ ജോസഫ്, എസ്‌വി വിദ്യ എന്നിവരാണ് മാലക്കള്ളനെ പിടികൂടിയത്. ചൊവ്വാഴ്‌ച രാവിലെ 5.40ഓടെ അസൻസോൾ ഡോമാഹാനി റെയിൽവേ കോളനിക്ക് അടുത്തായിരുന്നു സംഭവം.

റോണിമോളും വിദ്യയും പ്രഭാത സവാരി നടത്തുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് റോണിമോളുടെ മാല പൊട്ടിക്കുകയായിരുന്നു. ഉടൻ തന്നെ റോണിമോൾ യുവാവിന്റെ കൈയ്യിൽ പിടിച്ചു വലിക്കുകയും ബൈക്കടക്കം നിലത്ത് വീഴുകയും ചെയ്‌തു. തുടർന്ന് റോണിമോളും വിദ്യയും ചേർന്ന് ബലപ്രയോഗത്തിലൂടെ യുവാവിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇവർ വിവരമറിയിച്ചതനുസരിച്ച് ആർപിഎഫ് സംഘം സ്‌ഥലത്തെത്തി പ്രതിയെ കസ്‌റ്റഡിയിൽ എടുത്തു.

ബർദ്വാൻ സ്വദേശിയായ ഈശ്വർ ലാൽ ദാസ് എന്നയാളാണ് പിടിയിലായത്. ഇയാളുടെ ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. മാലക്കള്ളനെ ധൈര്യപൂർവം നേരിട്ട വനിതാ ഉദ്യോഗസ്‌ഥരെ മുതിർന്ന ഉദ്യോഗസ്‌ഥർ അഭിനന്ദിച്ചു.

Also Read: ഡെൽറ്റ വൈറസിന്റെ പുതിയ വകഭേദം; സംസ്‌ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശവുമായി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE