ഡെൽറ്റ വൈറസിന്റെ പുതിയ വകഭേദം; സംസ്‌ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശവുമായി കേന്ദ്രം

By Web Desk, Malabar News
Health News
Representational Image
Ajwa Travels

ഡെൽഹി: രാജ്യത്ത് ഡെൽറ്റ വൈറസിന്റെ പുതിയ വകഭേദമായ എ.വൈ 4.2 വ്യാപിക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് സംസ്‌ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആറു സംസ്‌ഥാനങ്ങളിലായി 17 കേസുകളാണ് സ്‌ഥിരീകരിച്ചിട്ടുള്ളത്. വ്യാപന വേഗത 15 ശതമാനം കൂടുതലാണ് പുതിയ വകഭേദത്തിനെന്നാണ് കണ്ടെത്തൽ.

കിഴക്കൻ യൂറോപ്പിലും ബ്രിട്ടനിലും റിപ്പോര്‍ട് ചെയ്‌ത കോവിഡിന്റെ പുതിയ ഡെൽറ്റ വകഭേദം എ.​വൈ 4.2 ഇന്ത്യയില്‍ സ്‌ഥിരീകരിച്ചതായി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്‌ധർ അറിയിച്ചു.

ഡെൽറ്റ- ആൽഫ വകഭേദങ്ങളെപ്പോലെ വലിയ ഭീഷണി പുതിയ വൈറസ് ഉയർത്തില്ലെന്നും വിദഗ്‌ധർ പറയുന്നു. യുകെയില്‍ ശരാശരിയിൽ ഏകദേശം ആറുശതമാനം കേസുകളും ഈ പുതിയ വകഭേദത്താലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക, ജര്‍മനി, ഡെന്‍മാര്‍ക്ക്, റഷ്യ, ഇ​സ്രയേല്‍ എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിരുന്നു.

Also Read: നീറ്റ്; പരീക്ഷാഫലം പ്രഖ്യാപിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE