പോരാട്ടം മുറുകും; നന്ദിഗ്രാമില്‍ മല്‍സരിക്കാന്‍ മമത ബാനര്‍ജി

By Syndicated , Malabar News
Malabar-News_Mamata-Banarjee
Ajwa Travels

നന്ദിഗ്രാം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ നന്ദിഗ്രാമില്‍ നിന്നു മല്‍സരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ സുവേന്ദു അധികാരിയാണ് നന്ദിഗ്രാമിനെ പ്രതിനിധീകരിച്ചിരുന്നത്. ‘നന്ദിഗ്രാം എന്റെ ഭാഗ്യ സ്‌ഥലമാണ്, ഞാന്‍ ഇവിടെനിന്നും മല്‍സരിക്കും’, പൊതുയോഗത്തില്‍ മമത പറഞ്ഞു

കൊല്‍ക്കത്തയിലെ ഭവാനിപുര്‍ ഉള്‍പ്പെടെ രണ്ട് നിയോജക മണ്ഡലങ്ങളില്‍ മല്‍സരിക്കാനാണ് മമതയുടെ നീക്കം. പാര്‍ട്ടിയിലെ ജനകീയ നേതാവായ സുവേന്ദു അധികാരിയെ അടര്‍ത്തിയെടുത്ത ബിജെപിക്കുള്ള രാഷ്‌ട്രീയ മറുപടി കൂടിയാണ് നന്ദിഗ്രാമില്‍ മല്‍സരിക്കാനുള്ള മമതയുടെ തീരുമാനമെന്നാണു കരുതുന്നത്. ഇതോടെ തൃണമൂല്‍-ബിജെപി പോര് ഒന്നുകൂടി ശക്‌തമാവുകയാണ്.

Read also: ട്രാക്‌ടർ റാലി: ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ പോലീസിന് നടപടിയെടുക്കാം; സുപ്രീംകോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE