ട്രാക്‌ടർ റാലി: ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ പോലീസിന് നടപടിയെടുക്കാം; സുപ്രീംകോടതി

By Team Member, Malabar News
farmers protest
Representational image
Ajwa Travels

ന്യൂഡെല്‍ഹി : കര്‍ഷക സമരത്തിന്റെ ഭാഗമായി റിപ്പബ്ളിക് ദിനത്തില്‍ രാജ്യതലസ്‌ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന ട്രാക്‌ടര്‍ സമരം തടയാന്‍ ഡല്‍ഹി പോലീസിന് അനുമതി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്‌തമാക്കിയെങ്കിലും, ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് ചുമതലയുണ്ടെന്ന് കോടതി അറിയിച്ചു. രാജ്യത്ത് ജനുവരി 26ആം തീയതി കര്‍ഷകര്‍ നടത്താന്‍ തീരുമാനിച്ച ട്രാക്‌ടര്‍ മാര്‍ച്ച് സുപ്രീംകോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ തടയാമെന്ന് ഡല്‍ഹി പോലീസ് കരുതിയെങ്കിലും, സുപ്രീംകോടതി ഈ ആവശ്യം അംഗീകരിച്ചില്ല. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നടപടി എടുക്കാനുള്ള ചുമതല പോലീസിന് ഉണ്ടെന്ന് കോടതി വ്യക്‌തമാക്കി.

ട്രാക്‌ടര്‍ റാലി നടത്തുന്നതിലൂടെ നിയമവിരുദ്ധമായ നടപടിയാണ് കര്‍ഷക സംഘടനകള്‍ നടത്തുന്നതെന്നും, ഇതിലൂടെ 5000ല്‍ അധികം ആളുകള്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കുമെന്നുമാണ് സുപ്രീംകോടതിയില്‍ വാദം ഉന്നയിച്ചത്. അതിനാല്‍ തന്നെ ഉണ്ടാകുന്ന വലിയ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നിയമം മൂലം റാലി തടയണമെന്നും ഡല്‍ഹി പോലീസ് കോടതിയില്‍ വ്യക്‌തമാക്കി. എന്നാല്‍ ശക്‌തമായ വാദങ്ങള്‍ ഉന്നയിച്ചിട്ടും കോടതി ഇക്കാര്യം അംഗീകരിക്കാൻ തയ്യാറായില്ല.

കര്‍ഷകര്‍ നടത്തുന്ന റാലിയില്‍ ക്രമാസമാധാനത്തിന് എതിരായി എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുകയാണെങ്കില്‍ പോലീസിന് നിയമപരമായി അതിനെ നേരിടാന്‍ സാധിക്കും. അതിന് കോടതി ഉത്തരവിന്റെ ആവശ്യമില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കൂടാതെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീംകോടതി അടുത്ത ദിവസം വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

Read also : ബാർ കോഴ; വ്യാജ സിഡി പരാതിയിൽ ബിജു രമേശിന് എതിരെ നടപടി സ്വീകരിക്കാമെന്ന് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE