‘ഭീഷ്‌മ’യിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് മമ്മൂട്ടി

By Film Desk, Malabar News
mammooty-bheeshma-hotstar
Ajwa Travels

തിയേറ്ററുകളെ വീണ്ടും ഉണർത്തിയ മമ്മൂട്ടി- അമൽ നീരദ് ചിത്രം ‘ഭീഷ്‌മ പർവ്വ’ത്തിലെ ഡിലീറ്റഡ് സീൻ പുറത്ത്. മികച്ച പ്രതികരണം നേടി ചിത്രം വൻ വിജയത്തിലേക്ക് കുത്തിക്കുന്നതിനിടെയാണ് സിനിമയിൽ നിന്നും ഒഴിവാക്കിയ സീൻ പുറത്തുവിട്ടത്.

മമ്മൂട്ടി തന്റെ ഫേസ്‌ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അബു സലീമിനാെപ്പമുള്ള സീനാണ് മമ്മൂട്ടി പങ്കിട്ടത്. സിനിമയിൽ മൈക്കിളപ്പൻ എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ നിഴലായി എപ്പോഴും തുടരുന്ന കഥാപാത്രമാണ് ശിവൻകുട്ടി.ഇരുവരും തമ്മിലുള്ള ഒരു സീനാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിനിമയുടെ ഡിലീറ്റഡ് സീനുകൾ ഇനിയുമേറെ പുറത്തുവരുമെന്നാണ് സൂചന.

ബോക്‌സ് ഓഫിസിൽ നിന്നും റെക്കോർഡ് കളക്ഷനുമായി മുന്നേറുന്ന ഈ സിനിമ റിലീസ് ചെയ്‌ത്‌ 11ആം ദിവസമാണ് 40 കോടി ക്‌ളബ്ബിൽ ഇടം നേടിയത്. ചിത്രത്തിന്റെ ആഗോള കളക്ഷൻ 75 കോടി പിന്നിട്ടതായാണ് വിവരം. തമിഴിലെ പ്രശസ്‌ത ട്രേഡ് അനലിസ്‌റ്റ് കൗശിക് എൽഎം ആണ് കണക്കുകൾ പുറത്തുവിട്ടത്.

അമൽ നീരദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. അന്തരിച്ച അതുല്യ പ്രതിഭകളായ കെപിഎസി ലളിതയും നെടുമുടി വേണുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Most Read: ഐഎസ്എൽ; ഫൈനലിൽ ബ്ളാസ്‌റ്റേഴ്‌സിന്റെ എതിരാളികളെ ഇന്നറിയാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE