കുറ്റിപ്പുറത്ത് കള്ളപ്പണവുമായി യുവാവ് പിടിയിൽ

By News Bureau, Malabar News
arrest
Ajwa Travels

മലപ്പുറം: കുറ്റിപ്പുറത്ത് കള്ളപ്പണവുമായി യുവാവ് അറസ്‌റ്റിൽ. മേലാറ്റൂര്‍ സ്വദേശി മുഹമ്മദലിയാണ് അറുപത്തിയേഴര ലക്ഷം രൂപയുടെ കള്ളപ്പണവുമായി പോലീസിന്റെ പിടിയിലായത്.

കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ മുഹമ്മദലിയെ പോലീസ് പിടികൂടുകയായിരുന്നു. കാര്‍ബോഡ് പെട്ടിയില്‍ ഒളിപ്പിച്ച അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ട് കെട്ടുകള്‍ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.

പണം ഇയാൾ ചെന്നൈയില്‍ നിന്നുമാണ് കൊണ്ടുവന്നതെന്നും വേങ്ങരയിലെ കുഴല്‍പ്പണ മാഫിയയ്‌ക്ക് കൈമാറാനായിരുന്നു നീക്കമെന്നും പരിശോധനയ്‌ക്ക് നേതൃത്വം നല്‍കിയ കുറ്റിപ്പുറം എസ്എച്ച്ഒ ശശീന്ദ്രന്‍ മേലേതില്‍ പറഞ്ഞു.

ഡിസംബറില്‍ സമാനമായ രീതിയില്‍ 60 ലക്ഷം രൂപ പോലീസ് പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്‌തമാക്കുമെന്ന് പോലീസ് അറിയിച്ചു.

Malabar News: കണ്ണൂരിലെ പാർട്ടി ഓഫിസുകൾക്ക് നേരെ ആക്രമണത്തിന് സാധ്യത; സുരക്ഷ വർധിപ്പിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE