കഞ്ചാവുമായി യുവാവ് പിടിയിൽ

By Staff Reporter, Malabar News
Cannabis seized
കഞ്ചാവുമായി പിടിയിലായ ഷിയാസ്
Ajwa Travels

കണ്ണൂർ: സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. കഞ്ഞിമംഗലം സ്വദേശി ഷിയാസിനെയാണ് തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തത്. ഇയാളിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി.

പരിയാരം മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിന് മുൻവശത്തെ റോഡരികിൽ വെച്ചാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ഇൻസ്‌പെക്‌ടർ എം ദിലീപിന്റെ നേതൃത്വത്തിൽ ആയിരുന്നു എക്‌സൈസ് പരിശോധന നടത്തിയത്.

തളിപ്പറമ്പ്, പരിയാരം, കുഞ്ഞിമംഗലം, കൊവ്വപ്പുറം മേഖലകളിൽ വിൽപനക്കായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ്‌ പിടിയിലായ ഷിയാസ്. ഇയാളുടെ സംഘത്തിലുള്ളവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായായി എക്‌സൈസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്‌തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്‌കൂട്ടറും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

Malabar News: മൻസൂർ കൊലപാതകം; പ്രതിയുടെ വീടിന് സമീപം നിർത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ച നിലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE