കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിലെ പ്രതി പിപി ജാബിറിന്റെ മുക്കിൽ പീടിക, വള്ളുകണ്ടിയിലെ വീടിനു സമീപം നിർത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ച നിലയിൽ.
വീടിന് പിന്നിലെ ഷെഡിൽ നിർത്തിയിട്ടിരുന്ന കാർ, രണ്ട് ടൂ വീലർ എന്നിവയാണ് കത്തിയ നിലയിൽ കണ്ടെത്തിയത്. വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു.
രാത്രി ഒന്നര മണിക്ക് ശേഷമാണ് സംഭവം നടന്നത്. ചൊക്ളി പോലീസും, ഫയർ സർവീസും ചേർന്നാണ് തീ അണച്ചത്.
അതേസമയം സംഭവത്തിന് പിന്നിൽ ലീഗ് പ്രവർത്തകരാണെന്ന് സിപിഐഎം ആരോപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Malabar News: കോവിഡ് പ്രതിരോധം; ജില്ലയിൽ 40 സ്‌കൂൾ ബസുകൾ ഏറ്റെടുക്കുന്നു