കോഴിക്കോട്: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ആവശ്യത്തിന് ആംബുലൻസുകൾ ലഭ്യമാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചു. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ പരിധിയിലുള്ള ഒരു സ്‌കൂൾ ബസ് വീതം ആംബുലൻസാക്കി മാറ്റാനാണ് തീരുമാനം. 40 സ്‌കൂൾ ബസുകൾ ഏറ്റെടുക്കാനുള്ള നടപടി പൂർത്തിയായി.
ഇവയുടെ പട്ടിക അതത് തദ്ദേശ ഭരണ സ്‌ഥാപന സെക്രട്ടറിമാർക്ക് കൈമാറും. ജില്ലാ മെഡിക്കൽ ഓഫീസിന് കീഴിൽ മുപ്പത്തിയൊന്ന് 108 ആംബുലൻസുകളുണ്ട്. ഇതിൽ 10 എണ്ണത്തിന് ഓക്‌സിജൻ സൗകര്യമുണ്ട്. ഇതിന് പുറമെ പണം കൊടുത്ത് ഉപയോഗിക്കാൻ കഴിയുന്ന 80 ആംബുലൻസുകളും സജ്‌ജമാണ്. കൂടുതൽ വാഹനങ്ങൾ ആവശ്യമായി വരുമെന്ന കണക്കുകൂട്ടലിലാണ് സ്‌കൂൾ ബസുകൾ ഏറ്റെടുക്കുന്നത്.
Read Also: കോവിഡ് വ്യാപനം; പാലക്കാട് 8 പഞ്ചായത്തുകളിൽ നിരോധനാജ്‌ഞ