മാന്‍ ബുക്കര്‍ പുരസ്‌കാരം എഴുത്തുകാരൻ ഡഗ്ളസ് സ്‌റ്റുവർട്ടിന്

By Trainee Reporter, Malabar News
Ajwa Travels

ലണ്ടൻ: 2020ലെ മാൻ ബുക്കർ പുരസ്‌കാരം സ്‌കോട്ടിഷ്‌ അമേരിക്കൻ എഴുത്തുകാരനായ ഡഗ്ളസ് സ്‌റ്റുവർട്ട് സ്വന്തമാക്കി. സ്‌റ്റുവർട്ടിന്റെ ‘ഷഗ്ഗി ബെയിൻ’ എന്ന നോവലാണ് പുരസ്‌കാരം നേടിയത്. കോവിഡ് 19 പശ്‌ചാത്തലത്തിൽ ഓൺലൈൻ പരിപാടിയിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

6 രചനകളാണ് ഈ വർഷം മാൻ ബുക്കർ പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയിൽ ഇടം നേടിയത്. ഡഗ്ളസ് സ്‌റ്റുവർട്ടിന്റെ ആദ്യ നോവലാണ് ഷഗ്ഗി ബെയിൻ. 1980കളിൽ ജീവിച്ച ഒരു ആൺകുട്ടിയുടെയും അമ്മയുടെയും ജീവിത പ്രതിസന്ധികളെ ആധാരമാക്കിയാണ് നോവൽ രചിച്ചിരിക്കുന്നത്. ബുക്കർ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ സ്‌കോട്ട്ലൻഡുകാരനാണ് ഡഗ്ളസ്.

1994ൽ ജെയിംസ് കെൾമാനാണ് പുരസ്‌കാരം നേടിയ ആദ്യ സ്‌കോട്ടിഷ്‌ എഴുത്തുകാരൻ. വാർത്ത അതീവ സന്തോഷം നൽകുന്നുവെന്നും പുരസ്‌കാരം മരിച്ചുപോയ തന്റെ മാതാവിന് സമർപ്പിക്കുന്നുവെന്നും ഡഗ്ളസ് പ്രതികരിച്ചു.

നൊബേൽ പുരസ്‌കാരത്തിന് ശേഷം ഒരു സാഹിത്യകൃതിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ് മാൻ ബുക്കർ പുരസ്‌കാരം. തുടർച്ചയായ 52ആം തവണയാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. 50,000പൗണ്ടാണ് പുരസ്‌കാരത്തുക.

Read also: വീഡിയോകള്‍ മ്യൂട്ട് ചെയ്യാം; പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE