കൊച്ചി: കോവിഡ് മഹാമാരി തകര്‍ത്തെറിഞ്ഞ മലയാള സിനിമാ പ്രവര്‍ത്തകരുടെ ജീവിതാനുഭവങ്ങള്‍ പുസ്‌തകമാക്കുന്നു. പത്രപ്രവര്‍ത്തകനും സിനിമാ പിആര്‍ഒയുമായ പിആര്‍ സുമേരനാണ് കൊറോണകാലത്തെ സിനിമാക്കാരുടെ അനുഭവങ്ങൾ പുസ്‌തകമാക്കുന്നത്.
കോവിഡ് 19നെ തുടര്‍ന്ന് ഉണ്ടായ ലോക്‌ഡൗൺ കാലം ചലച്ചിത്ര മേഖലയെ അടിമുടി ബാധിച്ചു. ടൂറിസം, ഹോട്ടൽ വ്യവസായം, യാത്രാ മേഖല, സിനിമ ഉൾപ്പെടുന്ന കലാ മേഖല എന്നിവയാണ് കോവിഡ് മൂലം ഏറെ ദുരിതം പേറിയത്.
പൂർണമായും നിശ്‌ചലമായ സിനിമ, ആയിരകണക്കിന് ചലച്ചിത്ര പ്രവര്‍ത്തകരുടെ ജീവിതം ദുരിതത്തിലാക്കി. സിനിമയെ വെല്ലുന്ന അനുഭവങ്ങളായിരുന്നു പല ചലച്ചിത്ര പ്രവര്‍ത്തകരുടെയും പിന്നീടുള്ള ജീവിതം. ഈ വ്യത്യസ്‌തമായ ജീവിതാനുഭവങ്ങളാണ് പുസ്‌തകമാക്കുന്നത്.
മലയാളത്തിലെ സൂപ്പര്‍ സ്‌റ്റാറുകളുടെയും അണിയറ പ്രവര്‍ത്തകരുടെയും സിനിമാ മേഖലയുമായി പ്രവര്‍ത്തിക്കുന്ന സാങ്കേതിക പ്രവര്‍ത്തകരുടെയും കൊറോണകാലത്തെ അതിജീവന അനുഭവങ്ങളും പ്രതിസന്ധികളുമാണ് പുസ്‌തകത്തിൽ ഉൾപ്പെടുത്തുന്നത്. പുസ്‌തകം ഉടന്‍ വായനക്കാരിലെത്തും. കൂടുതൽ വിവരങ്ങളറിയാൻ പിആർ സുമേരനെ ബന്ധപ്പെടാം. ഫോൺ: 9446190254, ഇമെയിൽ: [email protected]
Most Read: സിംഹ കൂട്ടങ്ങൾക്കൊപ്പം കാട്ടിലൂടെ യുവതിയുടെ സവാരി!; സത്യമോ മിഥ്യയോ ?