വീഡിയോകള്‍ മ്യൂട്ട് ചെയ്യാം; പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

By News Desk, Malabar News
WHATSAPP
Representational Image
Ajwa Travels

ഉപഭോക്‌താക്കള്‍ക്കായി ആകര്‍ഷകമായ പുതിയ സേവനങ്ങളുമായി പ്രമുഖ ഇന്‍സ്‌റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഫോര്‍വേഡ് ചെയ്യുന്ന വീഡിയോകളുടെ ശബ്‍ദം മ്യൂട്ട് ചെയ്യാനുള്ള സേവനമാണ് അതില്‍ പ്രധാനം. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനവുമായി വാട്‌സ്ആപ്പ് ഒരുങ്ങുന്നത്.

സ്‌റ്റാറ്റസ് അപ്‌ഡേറ്റായി വീഡിയോ പങ്കുവെക്കുമ്പോഴും ഈ സേവനം ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബീറ്റ ഉപഭോക്‌താക്കള്‍ക്ക് ഈ സേവനം ഉടന്‍ ലഭിച്ചു തുടങ്ങുമെന്നാണ് സൂചന. ആര്‍ക്കൈവ് മെസേജസ് സേവനം റീഡ് ലേറ്റര്‍ എന്ന പേരില്‍ പരിഷ്‌കരിക്കുകയും ചെയ്‌തിട്ടുണ്ട്. ആര്‍ക്കൈവ് ചെയ്‌ത ചാറ്റുകളില്‍ പുതിയ മെസേജുകള്‍ വരുമ്പോഴും നോട്ടിഫിക്കേഷന്‍ വരില്ല എന്നതാണ് റീഡ് ലേറ്ററിന്റെ പ്രത്യേകത.

ഈ മാസം ആരംഭത്തില്‍ വാട്‌സ്ആപ്പ് യുപിഐക്ക് നാഷണല്‍ പേയ്‌മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. ഇതോടെ ഇനി മുതല്‍ ഉപയോക്‌താക്കള്‍ക്ക് ആപ്പിലൂടെ യുപിഐ സേവനം ഉപയോഗിച്ച് പണം കൈമാറാന്‍ സാധിക്കും. രാജ്യത്തെ 40 കോടി ഉപയോക്‌താക്കള്‍ക്ക് പുതിയ സംവിധാനം പ്രയോജനം ചെയ്യുമെന്നും വാട്‌സ്ആപ്പ് വഴി പണമിടപാട് നടത്തുന്നതിന് ഒരു തരത്തിലുള്ള ഫീസും ഈടാക്കില്ലെന്നും സിഇഒ മാര്‍ക്ക് സുക്കന്‍ ബര്‍ഗ് പറഞ്ഞു.

Also Read: വാട്‍സ്ആപ്പ് വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് സംഘം; മുന്നറിയിപ്പുമായി പോലീസ്

ഇതിനായി രാജ്യത്തെ അഞ്ച് പ്രമുഖ ബാങ്കുകളുമായി വാട്‌സ്ആപ്പ് പാര്‍ട്ണര്‍ഷിപ്പില്‍ എത്തിയിട്ടുണ്ട്. യുപിഐ വഴിയുള്ള പണക്കൈമാറ്റം 160 ബാങ്കുകള്‍ വഴി നടത്താനാവുമെന്ന് പത്രക്കുറിപ്പിലൂടെ മാര്‍ക്ക് സുക്കന്‍ ബര്‍ഗ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE