വാട്‍സ്ആപ്പ് വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് സംഘം; മുന്നറിയിപ്പുമായി പോലീസ്

By Desk Reporter, Malabar News
whatsapp_2020-Nov-19
Representational Image
Ajwa Travels

തിരുവനന്തപുരം: വാട്‍സ്ആപ്പ് വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്. അടുത്തിടെ സംസ്‌ഥാനത്ത് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി പോലീസ് പറഞ്ഞു. വാട്‍സ്ആപ്പ് വീഡിയോ കോൾ അറ്റൻഡ് ചെയ്യുമ്പോൾ മറുവശത്ത് അശ്ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും വിന്‍ഡോ സ്‌ക്രീനില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന ആളുടെ മുഖം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്‌തതിന്‌ ശേഷം പണം ആവശ്യപ്പെടുന്നതുമാണ് രീതിയെന്ന് പോലീസ് പറയുന്നു.

ഇത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുക്കുമെന്ന് പറഞ്ഞാകും ഭീഷണിപ്പെടുത്തുകയെന്നും അപരിചിതമായ നമ്പറുകളിൽ നിന്ന് വരുന്ന വാട്‍സ്ആപ്പ് വീഡിയോ കോളുകൾക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും പോലീസ് ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോലുള്ള സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യക്‌തികളുടെ വിവരങ്ങള്‍ ഇവര്‍ കൈവശപ്പെടുത്തുന്നതിനാൽ ഇവരെ ബ്ളോക്ക് ചെയ്‌തത്‌ കൊണ്ടോ, അക്കൗണ്ട് ഡി ആക്റ്റിവേറ്റ് ചെയ്‌തതുകൊണ്ടോ ഫലമില്ലെന്നും ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതില്‍ സജീവമെന്നും പോലീസ് അറിയിച്ചു.

Also Read:  അഭയ കേസ്; സിസ്‌റ്റർ സെഫി കൃത്രിമ കന്യാചർമം പിടിപ്പിച്ചത് കേസിൽ നിന്ന് രക്ഷപ്പെടാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE