നായയുടെ മാന്തുകൊണ്ട യുവാവ് പേ വിഷ ബാധയേറ്റ് മരിച്ചു

By News Desk, Malabar News
Missing youth from Karekkad found dead
Representational Image
Ajwa Travels

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയിൽ യുവാവ് പേ വിഷ ബാധയേറ്റ് മരിച്ചു. മുത്തങ്ങ മന്മഥന്മൂല കരുണന്റെ മകന്‍ കിരണ്‍കുമാര്‍ (30) നായയുടെ മന്ത് കൊണ്ടാണ് പേ വിഷ ബാധയേറ്റ് മരിച്ചത്.

ആഴ്‌ചകൾക്ക് മുൻപാണ് കിരണ്‍കുമാറിന് നായയുടെ മാന്തുകൊണ്ടത്. കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ മുതലാണ് കിരണിന് ശാരീരിക അസ്വസ്‌ഥതകള്‍ അനുഭവപ്പെട്ടത്. വെള്ളം കാണുമ്പോള്‍ ശ്വാസംമുട്ട് അനുഭവപ്പെട്യുന്നത് ആയിരുന്നു തുടക്കം. തുടര്‍ന്ന് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലും ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലും ചികിൽസ തേടി.

ഇവിടെ വെച്ച് ഡോക്‌ടര്‍ അന്വേഷിച്ചപ്പോഴാണ് ആഴ്‌ചകള്‍ക്ക് മുൻപ് നായ കാല്‍മുട്ടിന് മുകളില്‍ മാന്തിയ വിവരം കിരണ്‍ പറയുന്നത്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലിരിക്കെ ചൊവ്വാഴ്‌ച വൈകിട്ടോടെ മരിച്ചു. കിരൺ കുമാർ ഇലക്ട്രീഷ്യനായിരുന്നു.

Must Read: ചികിൽസിക്കാൻ എന്തിനാണ് മതം ചോദിക്കുന്നത്? ഖാലിദ് റഹ്‌മാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE