വടകരയിൽ കിണറിടിഞ്ഞ് ഒരാൾ മണ്ണിനടിയിൽ; 2 പേരെ രക്ഷപ്പെടുത്തി

By Trainee Reporter, Malabar News
well collapsed and the workers were buried underground; One person was rescued
Rep. image

വടകര: കോഴിക്കോട് വടകര എടച്ചേരി പുതിയങ്ങാടിയിൽ കിണറിടിഞ്ഞ് ഒരാൾ മണ്ണിനടിയിലായി. രണ്ട് പേരെ രക്ഷപ്പെടുത്തി. നിർമാണത്തിലിരുന്ന കിണറാണ് ഇടിഞ്ഞത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. 3 തൊഴിലാളികളാണ് കിണറിന്റെ പടവ് കെട്ടുന്ന പണിയിൽ ഏർപ്പെട്ടിരുന്നത്. അപകടസമയത്ത് സ്‌ഥലത്ത്‌ കനത്ത മഴയുണ്ടായിരുന്നു. മുകൾഭാഗത്ത് നിന്ന് മണ്ണ് ഇടിഞ്ഞു വീണ് 3 പേരും മണ്ണിനടിയിലായി. എന്നാൽ രണ്ടുപേരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. സ്‌ഥലത്ത്‌ രക്ഷാപ്രവർത്തനം തുടരുകയാണ്.

Read also: പോസിറ്റിവിറ്റി കുറവുള്ള പ്രദേശങ്ങളിൽ ആരാധനാലയങ്ങള്‍ തുറക്കണം; ഖലീല്‍ ബുഖാരി തങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE