ചെറാട് കൂര്‍മ്പാച്ചി മലയില്‍ കയറിയ ആളെ കണ്ടെത്തി

By News Bureau, Malabar News
Ajwa Travels

പാലക്കാട്: ചെറാട് കൂര്‍മ്പാച്ചി മലയില്‍ കയറിയ ആളെ കണ്ടെത്തി. പ്രദേശവാസിയായ രാധാകൃഷ്‌ണനാണ് മല കയറിയത്. വനംവകുപ്പിന്റെ തിരച്ചിലിലാണ് ആളെ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളെ കണ്ടെത്തി ബേസ് ക്യാംപില്‍ എത്തിച്ചിട്ടുണ്ട്.

ഞായറാഴ്‌ച രാത്രിയോടെയാണ് ബാബു കുടുങ്ങിയ മലമ്പുഴ ചെറാട് കുര്‍മ്പാച്ചി മലമുകളിലേക്ക് വീണ്ടും ആളുകള്‍ കയറിയതായി സംശയം ബലപ്പെട്ടത്. മലയുടെ മുകള്‍ ഭാഗത്ത് നിന്ന് ഫ്‌ളാഷ് ലൈറ്റുകള്‍ തെളിഞ്ഞിരുന്നു. പ്രദേശവാസികളാണ് ഇക്കാര്യം അധികൃതരെ വിളിച്ച് അറിയിക്കുന്നത്. പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.

അതേസമയം പ്രദേശവാസി തന്നെയായ രാധാകൃഷണന്‍ എന്തെങ്കിലും ആവശ്യത്തിനായി പോയി തിരിച്ചുവരുന്നതിനിടെ വഴി തെറ്റിയതാകാമെന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞദിവസമാണ് ഇതേ മലയുടെ മുകളില്‍ കുടുങ്ങിയ ബാബുവെന്ന യുവാവിനെ സൈന്യത്തിന്റെ സഹായത്തോടെ രക്ഷപ്പെടുത്തിയത്. രണ്ടു ദിവസത്തോളമാണ് ബാബു മലയിടുക്കില്‍ കുടുങ്ങിയത്.

Most Read: ഹിജാബ് വിവാദം; ഹരജികൾ ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE