പാലക്കാട്: ഭക്ഷണശാലയിലെ ചില്ലുമേശ കൈ കൊണ്ട് തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്‌തംവാർന്നു മരിച്ചു. കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത്ത് (25) ആണ് മരിച്ചത്. പാലക്കാട് കൂട്ടുപാതയിൽ ഇന്നലെ അർധരാത്രിയോടെ ആയിരുന്നു സംഭവം.
ശ്രീജിത്തും നാലു സുഹൃത്തുക്കളും അര്‍ധരാത്രിയോടെ ആണ് കൂട്ടുപാതയിലെ ഹോട്ടലിലെത്തിയത്. കടയടച്ചതിനാല്‍ ഭക്ഷണം നല്‍കാനാവില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതോടെ യുവാക്കൾ ഹോട്ടല്‍ ജീവനക്കാര്‍ക്കുള്ള ഭക്ഷണമെടുത്തു കഴിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാൽ ജീവനക്കാര്‍ ഹോട്ടലിന്റെ ഷട്ടറിട്ടതോടെ യുവാക്കള്‍ പ്രകോപിതരായി. അതിനിടെ ശ്രീജിത്ത് ഹോട്ടലിലെ ചില്ലുമേശ കൈകൊണ്ട് ഇടിച്ചു തകര്‍ത്തു.
തുടർന്ന് ഞരമ്പ് മുറിഞ്ഞ് രക്‌തംവാര്‍ന്ന യുവാവിനെ ജില്ലാ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം യുവാക്കള്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പോലീസ് അറിയിച്ചു. മരണപ്പെട്ട ശ്രീജിത്തിന്റെ ഒപ്പമുണ്ടായിരുന്ന നാലു യുവാക്കളെയും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
Malabar News: നിലമ്പൂരിൽ കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയിൽ പുഴയിൽ കണ്ടെത്തി