മണിപ്പൂരിൽ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിംഗ് ശതമാനം 48.88

By Team Member, Malabar News
Manipur Assembly Election 2022 Polling Rate Is 48.88
Ajwa Travels

ന്യൂഡെൽഹി: മണിപ്പൂരിൽ ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 38 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 48.88 ശതമാനം പോളിംഗാണ് മണിപ്പൂരിൽ രേഖപ്പെടുത്തിയത്. ഇതിൽ ഏറ്റവും കൂടുതൽ പോളിംഗ് 65.37 ശതമാനം രേഖപ്പെടുത്തിയ സൈകുൽ മണ്ഡലത്തിലും, ഏറ്റവും കുറവ് 3.25 ശതമാനം രേഖപ്പെടുത്തിയ കെട്രിഗാവോ മണ്ഡലത്തിലുമാണ്.

ഇന്ന് വൈകുന്നേരം 6 മണി വരെയാണ് പോളിംഗ് നടക്കുന്നത്. 173 സ്‌ഥാനാർഥികളാണ് ഇന്ന് 38 മണ്ഡലങ്ങളിലായി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇവരിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്, മണിപ്പൂർ പിസിസി പ്രസിഡണ്ട് എൻ ലോകെൻ സിംഗ്, ഉപമുഖ്യമന്ത്രി യുംനാം ജോയ് കുമാർ സിംഗ് തുടങ്ങിയ പ്രമുഖരും ഉൾപ്പെടുന്നുണ്ട്.

മാർച്ച് 5ആം തീയതിയാണ് മണിപ്പൂരിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുക. സംസ്‌ഥാനത്ത് ആകെ 20 ലക്ഷത്തോളം വോട്ടർമാരാണ് ഉള്ളത്. ഇവരിൽ 10.49 ലക്ഷം സ്‌ത്രീകളും, 9.58 ലക്ഷത്തോളം പുരുഷൻമാരും ഉൾപ്പെടുന്നുണ്ട്.

Read also: പീഡന പരാതി; തൃശൂരിൽ അധ്യാപകനെതിരെ നടപടി, പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE