മണ്ണാർക്കാട് ഇരട്ടക്കൊല; പ്രതികൾ കുറ്റക്കാരാണെന്ന് കോടതി-ശിക്ഷ മറ്റന്നാൾ

By Trainee Reporter, Malabar News
Teacher beheaded order
Representational Image
Ajwa Travels

പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിൽ രണ്ട് എപി സുന്നി പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. പാലക്കാട് ഫാസ്‌റ്റ്‌ട്രാക്ക് കോടതിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികളുടെ ശിക്ഷ കോടതി മറ്റന്നാൾ വിധിക്കും. 2013 നവംബർ 20ന് ആണ് ഇരട്ടക്കൊലപാതകം നടന്നത്.

മാരകായുധങ്ങളുമായി എത്തിയ സംഘം സഹോദരങ്ങളായ കല്ലാകുഴി പള്ളത്ത് വീട്ടിൽ കുഞ്ഞു ഹംസ, നൂറുദ്ധീൻ എന്നിവരെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. 25 പേരാണ് കേസിലെ പ്രതികൾ. കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിരുന്ന ചോലാറ്റിൽ സിദ്ദിഖ് ആണ് കേസിലെ ഒന്നാം പ്രതി.

പള്ളിയിൽ പിരിവ് നടത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിൽ കലാശിച്ചത്. ആക്രമണത്തിൽ മറ്റൊരു സഹോദരൻ കുഞ്ഞു മുഹമ്മദിന് പരിക്കേറ്റിരുന്നു. കേസിൽ ആകെ 90 സാക്ഷികളെയാണ് കോടതി വിസ്‌തരിച്ചത്.

Most Read: ‘അസാനി’ ആന്ധ്രാതീരത്തേക്ക്; വിമാനങ്ങൾ റദ്ദാക്കി- കേരളത്തിൽ അടക്കം മഴ കനക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE