മലപ്പുറത്ത് കാർ നന്നാക്കുന്നതിനിടെ യുവാവിന്റെ തലക്ക് തീപിടിച്ചു

By News Desk, Malabar News
Bike Caught Fire
Rep. Image
Ajwa Travels

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ കാർ നന്നാക്കുന്നതിനിടെ യുവാവിന്റെ തലക്ക് തീ പിടിച്ചു. കാറിന്റെ ബോണറ്റിനുള്ളിൽ നിന്ന് തലയിലേക്ക് തീ പടരുകയായിരുന്നു. മനസാന്നിധ്യം കൊണ്ട് മാത്രമാണ് വൻ ദുരന്തത്തിൽ നിന്ന് യുവാവ് രക്ഷപെട്ടത്.

വളാഞ്ചേരി പട്ടാമ്പി റോഡിലായിരുന്നു സംഭവം. കാറിന്റെ ബോണറ്റ് തുറന്ന് കാറിന്റെ റിപ്പയറിങ്ങിലായിരുന്നു യുവാവ്. പെട്ടെന്ന് തീ ആളിക്കത്തി യുവാവിന്റെ തലയിലേക്ക് പടരുകയായിരുന്നു. എന്നാൽ, പരിഭ്രമിക്കാതെ കൈകൊണ്ട് തന്നെ തീയണക്കാൻ ശ്രമിച്ചതിനാൽ വലിയ അപകടം ഒഴിവായി. തൊട്ടടുത്തുള്ളവർ ഓടിക്കൂടിയപ്പോഴേക്കും യുവാവ് സ്വയം രക്ഷ നേടിയിരുന്നു.

Most Read: സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭം; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE