മാവോയിസ്‌റ്റ് ബോംബാക്രമണം; മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു

By Staff Reporter, Malabar News
Maoist
Representational Image
Ajwa Travels

റാഞ്ചി: മാവോവാദികളുടെ ബോംബാക്രമണത്തിൽ ജാർഖണ്ഡിൽ മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റു. പശ്‌ചിമ സിംഗ്ബം ജില്ലയിൽ ഹോയഹത്തു ഗ്രാമത്തിൽ ടോക്ളോ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് മാവോയിസ്‌റ്റുകൾ വെച്ച ബോംബ് പൊട്ടിത്തെറിച്ച് പോലീസുകാർ കൊല്ലപ്പെട്ടത്. വ്യാഴാഴ്‌ച രാവിലെയാണ് സംഭവം.

ജാർഖണ്ഡ് ജാഗ്വാർ യൂണിറ്റിലെ ഹെഡ് കോൺസ്‌റ്റബിൾ ദേവേന്ദ്ര കുമാർ പണ്ഡിറ്റ്, കോൺസ്‌റ്റബിൾമാരായ ഹർദ്വാർ ഷാ, കിരൺ സുരിൻ എന്നിവരാണ് മരണപ്പെട്ടത്. ഡീപ് ടോപ്‌നോ, നിക്കു ഒറാവോൺ എന്നി കോൺസ്‌റ്റബിൾമാർക്കാണ് സ്‌ഫോടനത്തിൽ പരിക്കേറ്റത്.

സിആർപിഎഫ് 197 ബറ്റാലിയനും സംസ്‌ഥാന പോലീസിന്റെ പ്രത്യേക യൂണിറ്റായ ജാർഖണ്ഡ് ജാഗ്വാറും സംയുക്‌തമായി പ്രദേശത്ത് തിരച്ചിൽ നടത്തവെ സ്‌ഫോടനം നടക്കുകയായിരുന്നു. ഐഇഡി ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.

Read Also: മെട്രോമാൻ മുഖ്യമന്ത്രി സ്‌ഥാനാർഥി; നിലപാട് തിരുത്തി വി മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE