മെട്രോമാൻ മുഖ്യമന്ത്രി സ്‌ഥാനാർഥി; നിലപാട് തിരുത്തി വി മുരളീധരൻ

By Syndicated , Malabar News
Malabar-News_V-Muraleedharan

ന്യൂഡെല്‍ഹി: മെട്രോമാൻ ഇ ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയായി ഇ ശ്രീധരന്‍ മൽസരിക്കുമെന്ന് പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ഇന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പാര്‍ട്ടി അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വി മുരളീധരന്‍ പറഞ്ഞു.

‘മാദ്ധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നാണ് ഈ തീരുമാനത്തെപ്പറ്റി ഞാന്‍ അറിഞ്ഞത്. പിന്നീട് പാര്‍ട്ടി അധ്യക്ഷനുമായി ഈ വിവരം ക്രോസ് ചെക്ക് ചെയ്‌തിരുന്നു. അത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്’, വി മുരളീധരന്‍ എഎന്‍ഐയോട് വ്യക്‌തമാക്കി.

വിജയയാത്രക്ക് ആലപ്പുഴയിൽ നൽകിയ സ്വീകരണത്തിലാണ് ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയാണെന്ന കെ സുരേന്ദ്രന്റെ പ്രഖ്യാപനം. ശ്രീധരന്റെ നേതൃത്വത്തിൽ കേന്ദ്രവുമായി സഹകരിച്ച് കൂടുതൽ ശക്‌തിയോടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിക്കുമെന്നാണ് സുരേന്ദ്രൻ പറഞ്ഞത്.

Read also: താപ്‌സിയുടെയും അനുരാഗിന്റെയും വീടുകളിലെ റെയ്‌ഡ്‌; കോടികളുടെ ക്രമക്കേടെന്ന് ആദായ നികുതി വകുപ്പ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE