താപ്‌സിയുടെയും അനുരാഗിന്റെയും വീടുകളിലെ റെയ്‌ഡ്‌; കോടികളുടെ ക്രമക്കേടെന്ന് ആദായ നികുതി വകുപ്പ്

By Trainee Reporter, Malabar News

ന്യൂഡെൽഹി: ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, നടി താപ്‌സി പന്നു എന്നിവരുടെ വീടുകളിലും സ്‌ഥാപനങ്ങളിലും നടത്തിയ റെയ്‌ഡിൽ കോടികളുടെ ക്രമകേട് കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ആദായ നികുതി വകുപ്പ്. അനുരാഗ് കശ്യപിന്റെ ഫാന്റം പ്രൊഡക്ഷൻ ഹൗസിൽ നടത്തിയ റെയ്‌ഡിൽ 300 കോടിയുടെ ക്രമകേട് കണ്ടെത്തിയെന്ന് ആദായ നികുതി ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്‌ഥർ അറിയിച്ചു.

ഫാന്റം പ്രൊഡക്ഷൻ ഹൗസിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് മുംബൈയിലെയും പൂനെയിലെയും കശ്യപിന്റെയും താപ്‌സിയുടെയും ഉടമസ്‌ഥതയിലുള്ള 30ഓളം സ്‌ഥലങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. താരങ്ങളുമായി ബന്ധപ്പെട്ട് ഡിജിറ്റൽ തെളിവുകളും ഏജൻസി ശേഖരിച്ചിരുന്നു.

കേന്ദ്ര സർക്കാർ നയങ്ങൾക്ക് എതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്നവരാണ് അനുരാഗ് കശ്യപും താപ്‌സി പന്നുവും. കാർഷിക നിയമങ്ങൾക്ക് എതിരായ പ്രതിഷേധങ്ങളെ പിന്തുണച്ച് നേരത്തെ താപ്‌സി നടത്തിയ പ്രസ്‌താവനകൾ കേന്ദ്രത്തെ ചൊടിപ്പിച്ചിരുന്നു.

അതേസമയം, ഭരണകൂട നയങ്ങൾക്ക് എതിരെ ശബ്‌ദിക്കുന്നവരെ അധികാര സ്‌ഥാപനങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നിരവധിപേർ താരങ്ങൾക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.

Read also: അധികാരം ലഭിച്ചാൽ ഇവിഎം നിരോധിക്കും; അഖിലേഷ് യാദവ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE