കണ്ണൂരിലെ മാവോയിസ്‌റ്റ് പ്രകടനം; യുഎപിഎ പ്രകാരം കേസെടുത്തു

By Trainee Reporter, Malabar News
maoist in kannur
Representational Image
Ajwa Travels

കണ്ണൂർ: അയ്യൻകുന്നിലെ വാളത്തോട് മാവോയിസ്‌റ്റുകൾ പ്രകടനം നടത്തിയ സംഭവത്തിൽ കേസെടുത്തു. യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രകടനം നടത്തിയത് സിപി മൊയ്‌തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമെന്ന് സ്‌ഥിരീകരിച്ചു. ഇതേ സംഘമാണ് ആറളം കീഴ്‌പള്ളിയിലും, അയ്യൻകുന്ന് ഇടപ്പുഴയിലും എത്തിയെന്നും കണ്ടെത്തി.

കേരള-കർണാടക വനാതിർത്തികൾ കേന്ദ്രീകരിച്ചു മാവോയിസ്‌റ്റ് സംഘം ഒളിവിൽ കഴിയുന്നുണ്ടെന്നാണ് നിഗമനം. രണ്ടു ദിവസം മുമ്പാണ് അയ്യൻകുന്ന് വാളത്തോട് ടൗണിൽ മാവോയിസ്‌റ്റ് പ്രകടനം നടന്നത്. സായുധരായ മാവോയിസ്‌റ്റ് സംഘമാണ് പ്രകടനം നടത്തിയത്. ഒരു വനിത ഉൾപ്പടെ അഞ്ചു പേരടങ്ങിയ സംഘമാണ് ഉണ്ടായിരുന്നത്. തോക്കേന്തി പ്രകടനം നടത്തിയ ഇവർ അര മണിക്കൂറോളം ടൗണിൽ തങ്ങിയ ശേഷം മടങ്ങിയെന്നാണ് വിവരം.

ലഘുലേഖകളും സംഘം വിതരണം ചെയ്‌തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്തി എന്നിവരെക്കുറിച്ച് പ്രതിപാദിക്കുന്ന ലഘുലേഖകളും വിതരണം ചെയ്‌തവയിൽപ്പെടുന്നു. ‘ലോകബാങ്ക് നിർദ്ദേശാനുസരണം റേഷൻ നിർത്തലാക്കുന്നു’, ‘മോദി-പിണറായി രാജ്യദ്രോഹികളെ തിരിച്ചറിയുക’- എന്നതടക്കമുള്ള ലഘുലേഖകളാണ് സംഘം വിതരണം ചെയ്‌തത്‌.

Most Read: ഗ്യാന്‍വാപി മസ്‌ജിദ്; സർവേക്കെതിരായ പള്ളി കമ്മിറ്റിയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE