വിപണിയിൽ തിരിച്ചടി; സൂചികകൾ വീണ്ടും താഴേക്ക്

By Staff Reporter, Malabar News
bombay-stock-exchange
Representational Image
Ajwa Travels

മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് വ്യാപാരം തുടങ്ങിയത് നഷ്‌ടത്തോടെ. മാസത്തിലെ അവസാന ദിവസമായ ഇന്ന് നിഫ്റ്റി 16,500 പോയിന്റിന് താഴെ നിന്നാണ് വ്യാപാരം ആരംഭിച്ചത്. മുംബൈ ഓഹരി സൂചികയായ സെൻസെക്‌സ് 732.90 പോയിന്റ് താഴേക്ക് പോയി. 1.31 ശതമാനമാണ് ഇടിവ്. 55125.62 പോയിന്റിലാണ് സെൻസെക്‌സ് രാവിലെ വ്യാപാരം ആരംഭിച്ചത്.

നിഫ്റ്റി 211 പോയിന്റാണ് ഇന്ന് ഇടിഞ്ഞത്. 1.27 ശതമാനം നഷ്‌ടത്തോടെ 16447.40 പോയിന്റിലാണ് ദേശീയ ഓഹരി സൂചിക ഇന്ന് വ്യാപാരം തുടങ്ങിയത്. 626 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1462 ഓഹരികൾ താഴോട്ടു പോയി. 142 ഓഹരികളുടെ മൂല്യത്തിൽ ഇരു മാറ്റവുമുണ്ടായില്ല.

ഭാരതി എയർടെൽ, ടാറ്റാ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‍സി ലൈഫ്, എച്ച്ഡിഎഫ്‍സി ബാങ്ക്, റെഡ്ഡീസ് ലാബ് തുടങ്ങിയ കമ്പനികൾക്കാണ് ഇന്ന് കൂടുതൽ തിരിച്ചടി നേരിട്ടത്. ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റാ സ്‌റ്റീൽ, ജെഎസ്‌ഡബ്ള്യു സ്‌റ്റീൽ, പവർ ഗ്രിഡ് കോർപ്പറേഷൻ തുടങ്ങിയ ഓഹരികളുടെ മൂല്യം ഇന്ന് ഉയർന്നു.

Read Also: ബാലാമണിയമ്മ പുരസ്‌കാരം പ്രൊഫ. എംകെ സാനുവിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE