വിപണിയിൽ ഉയർച്ച; റിയൽ എസ്‌റ്റേറ്റ്‌ മേഖലയ്‌ക്കും നേട്ടം

By Staff Reporter, Malabar News
indian-stock-exchange
Ajwa Travels

മുംബൈ: ഏഷ്യൻ വ്യപണികളിലെ ഉണർവ് ഉൾക്കൊണ്ട് ഇന്ത്യൻ ഓഹരി വിപണിയും മുൻപോട്ട് തന്നെ. രാവിലെ മുതൽ മികച്ച മുന്നേറ്റമാണ് വിപണി പ്രകടമാക്കുന്നത്. നിലവിൽ ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റി 105 പോയിന്റുകൾ ഉയർന്ന് 15,868ലാണ് എത്തി നിൽക്കുന്നത്.

ബിഎസ്ഇ സെൻസെക്‌സ് സൂചിക 342 പോയിന്റ് ഉയർന്ന് 52,929 പോയിന്റിലാണ് ഇപ്പോഴുള്ളത്. വാഹന വിൽപന മെച്ചപ്പെട്ടത് പ്രമുഖ വാഹന കമ്പനികളുടെ ഓഹരിവില ഉയർത്തിയിട്ടുണ്ട്. ഐടി കമ്പനികളും നല്ല ഉയർച്ച കാണിച്ചു.

അതേസമയം, ബാങ്കിംഗ് ഓഹരികളിൽ കാര്യമായ മുന്നേറ്റം പ്രകടമായിട്ടില്ല. ഏറെ നാളത്തെ അടച്ചിടലിന് ശേഷം ചെറിയ തോതിൽ പുനഃരാരംഭിച്ച റിയൽ എസ്‌റ്റേറ്റ് മേഖലയ്‌ക്ക്‌ ഇന്ന് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഡോളറിന് എതിരെ ഇന്ത്യൻ രൂപ ഇന്നും നേട്ടമുണ്ടാക്കി. ഡോളർ മൂല്യം നാല് പൈസ താഴ്ന്ന് 74.37 രൂപയാണ് നിലവിൽ.

Read Also: സിനിമാ പേരുകള്‍ മാറ്റില്ല; വിവാദങ്ങൾക്കിടെ നിലപാട് വ്യക്‌തമാക്കി നാദിർഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE