അനുവാദമില്ലാതെ വിവാഹം, മകളെ കഴുത്തറുത്ത് കൊല്ലാൻ അച്ഛന്റെ ശ്രമം; അറസ്‌റ്റ്‌

By News Desk, Malabar News
Ajwa Travels

ചെന്നൈ: അനുവാദമില്ലാതെ വിവാഹിതയായ മകളെ കഴുത്തറുത്ത് കൊല്ലാൻ അച്ഛന്റെ ശ്രമം. തമിഴ്‌നാട്ടിലെ അവിനാശിയിലാണ് വീണ്ടും ദുരഭിമാന കൊലയ്‌ക്ക് ശ്രമം നടന്നത്. തന്റെ സമ്മതമില്ലാതെ പ്രണയവിവാഹം ചെയ്‌ത 19കാരിയെ അച്ഛനായ പൂരാജയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത് മദ്യപിച്ചെത്തിയ പൂരാജ തന്നെ അനുസരിച്ചില്ലെന്ന് പറഞ്ഞ് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു എന്ന് അവിനാശി എസ്‌ഐ കാർത്തിക് തങ്കം അറിയിച്ചു.

പെയിന്റിങ് തൊഴിലാളിയായ പൂരാജയുടെ മകൾ മുഹമ്മദ് യാസിൻ എന്ന യുവാവുമായി നാല് വർഷത്തോളം പ്രണയത്തിലായിരുന്നു. ഇത് പെൺകുട്ടിയുടെ വീട്ടിലറിഞ്ഞപ്പോൾ ബന്ധം അംഗീകരിച്ചില്ലെന്ന് മാത്രമല്ല ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തുടർന്ന്, പെൺകുട്ടിയെ മറ്റൊരു ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. ഇതിന് പിന്നാലെ ആരുമറിയാതെ യാസിനെ വിവാഹം ചെയ്‌ത പെൺകുട്ടി യുവാവിന്റെ കുടുംബത്തോടൊപ്പം താമസിച്ച് വരികയായിരുന്നു.

ഇതിനിടെയാണ് പൂരാജ ഇവരുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്. ഇയാളെ അവിനാശി പോലീസ് അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

Also Read: കേരളം ഭീകര സംഘടനകളുടെ താവളം; ആരോപണവുമായി ജെപി നഡ്ഡ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE