കോവിഡ് കേസുകളിൽ വർധന; ഖത്തറിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി

By Team Member, Malabar News
Mask Are Again Mandatory In Qatar Due To Covid Cases Hike
Ajwa Travels

ദോഹ: കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഖത്തറിൽ ഇന്ന് മുതൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി. ആരോഗ്യ കേന്ദ്രങ്ങള്‍, ജോലിസ്‌ഥലങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, പള്ളികള്‍, ജിംനേഷ്യങ്ങള്‍, മാളുകള്‍, കടകള്‍, തിയേറ്ററുകൾ എന്നിങ്ങനെയുള്ള അടച്ചിട്ട സ്‌ഥലങ്ങളിലെല്ലാം മാസ്‍ക് നിര്‍ബന്ധമാണ്.

6 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരും അടച്ചിട്ട പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നാണ് ക്യാബിനറ്റ് തീരുമാനപ്രകാരമുള്ള അറിയിപ്പ്. കൂടാതെ രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ എല്ലാവരും നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

കോവിഡ് വാക്‌സിന്‍ ഡോസുകളും ബൂസ്‌റ്റര്‍ ഡോസുകളും സ്വീകരിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്‌ക്കിടയ്‌ക്ക്‌ കൈകള്‍ കഴുകുകയോ അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ വേണം. മറ്റുള്ളവരെ അഭിവാദ്യം ചെയ്യുമ്പോള്‍ ശാരീരിക സ്‍പര്‍ശനം ഒഴിവാക്കണം. കൈകൊടുക്കുകയോ ചുംബിക്കുകയോ ചെയ്യരുത്. ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും ശരിയായ വിധിത്തില്‍ ടിഷ്യൂ പേപ്പറുകള്‍ കൊണ്ടോ മറ്റോ മൂടുകയും അതിന് ശേഷം ഇവ സുരക്ഷിതമായ സ്‌ഥലത്ത് ഉപേക്ഷിക്കുകയും വേണം. അധികം വായുസഞ്ചാരമില്ലാത്ത സ്‌ഥലങ്ങളില്‍ കൂട്ടംകൂടുന്നത് കഴിവതും ഒഴിവാക്കണം എന്നിങ്ങനെയാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ.

Read also: തീർഥാടന യാത്രാ പാക്കേജുമായി കണ്ണൂർ കെഎസ്ആർടിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE