പാകിസ്‌ഥാനിൽ വൻ ഭീകരാക്രമണം; സൈനികരടക്കം പത്ത് പേർ കൊല്ലപ്പെട്ടു

By News Desk, Malabar News
Pakistan Blast
Ajwa Travels

ലാഹോർ: വടക്കൻ പാകിസ്‌ഥാനിൽ ചൈനീസ് എഞ്ചിനീയർമാരും പാക് സൈനികരും യാത്ര ചെയ്‌ത ബസിൽ വൻ ഭീകരാക്രമണം. സ്‌ഫോടനത്തിൽ ബസിലുണ്ടായിരുന്ന ആറ് ചൈനീസ് എഞ്ചിനീയർമാരടക്കം പത്ത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ദാസു ഡാമിൽ ജോലി ചെയ്യുന്ന ചൈനീസ് എഞ്ചിനീയർമാരുമാണ് ബസിലുണ്ടായിരുന്നത്.

പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. അപ്പർ കോഹിസ്‌ഥാനിൽ വെച്ചാണ് സ്‌ഫോടനം ഉണ്ടായത്. എഞ്ചിനീയർമാർക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് അർദ്ധ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. സ്‌ഫോടന വസ്‌തു ബസിനുള്ളിൽ ആയിരുന്നോ റോഡിലായിരുന്നോ എന്നത് വ്യക്‌തമല്ല. സംഭവത്തിൽ ഒരു ചൈനീസ് എഞ്ചിനീയറെയും സുരക്ഷാ ഉദ്യോഗസ്‌ഥനെയും കാണാതായിട്ടുണ്ട്.

Also Read: കോവിഡ് വ്യാപനത്തിനിടെ കൻവാർ യാത്രയുമായി യുപി; മൂന്ന് കോടിയോളം ആളുകൾ പങ്കെടുക്കുമെന്ന് സൂചന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE